---
title: " ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു മാസത്തിനിടെ കുറഞ്ഞത് ഗ്രാമിന് 48.5 ദിർഹം, പവൻ എടുക്കാൻ പറ്റിയ സമയം!"
english_title: "Gold prices in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364690/gold-prices-in-dubai"
published_at: "2026-06-08T14:16:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a2681a30cf65_gold.jpg"
keywords: ["Gold prices", "Dubai"]
---

#  ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു മാസത്തിനിടെ കുറഞ്ഞത് ഗ്രാമിന് 48.5 ദിർഹം, പവൻ എടുക്കാൻ പറ്റിയ സമയം!

> **Lead Summary:** **ദുബായ് : **യുഎസിലെ പലിശനിരക്ക് വർധനവും ആഗോള വിപണിയിലെ ഉയർന്ന എണ്ണവിലയും കാരണം ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്.

## Article Content

**ദുബായ് : **യുഎസിലെ പലിശനിരക്ക് വർധനവും ആഗോള വിപണിയിലെ ഉയർന്ന എണ്ണവിലയും കാരണം ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്.

സാധാരണയായി രാജ്യാന്തര തലത്തിൽ അനിശ്ചിതാവസ്ഥയും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ഉണ്ടാകുമ്പോൾ സ്വർണവില ഉയരാറാണ് പതിവെങ്കിലും നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ സ്വർണത്തിന് തിരിച്ചടിയാകുകയാണ്.

തിങ്കളാഴ്ച രാവിലെ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 519.75 ദിർഹമായി കുറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ ഇത് 521.75 ദിർഹമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഗ്രാമിന് 48.5 ദിർഹത്തിന്റെ കുറവാണ് ദുബായ് വിപണിയിൽ രേഖപ്പെടുത്തിയത്.

ജൂൺ മാസത്തിൽ ഇതുവരെ ഗ്രാമിന് 27.75 ദിർഹവും കുറഞ്ഞു. മറ്റ് ഇനങ്ങളിൽ 22 കാരറ്റ് സ്വർണത്തിന് 481.25 ദിർഹവും, 21 കാരറ്റിന് 461.25 ദിർഹവുമാണ് തിങ്കളാഴ്ച രാവിലത്തെ വില. 18 കാരറ്റിന് 395.5 ദിർഹവും 14 കാരറ്റിന് 308.5 ദിർഹവുമായി വില കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,310 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത് (0.45 ശതമാനം ഇടിവ്).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364690/gold-prices-in-dubai)