---
title: "സൗദി അറേബ്യയില് കടകളുടെ ഭിത്തി തുരന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ"
english_title: "Shoplifting in Saudi Arabia; Three arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/36473/shoplifting-in-saudi-arabia-three-arrested"
published_at: "2022-04-08T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fe25b258e7_arrest.jpg"
keywords: []
---

# സൗദി അറേബ്യയില് കടകളുടെ ഭിത്തി തുരന്ന് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **റിയാദ്:** ജിദ്ദ നഗരത്തിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും യെമനികളാണ്.

## Article Content

**റിയാദ്:** ജിദ്ദ നഗരത്തിലെ മൂന്നു വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും യെമനികളാണ്.

സംഘത്തിൽ ഒരാൾ നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്നയാളും രണ്ടു പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. പിൻവശത്തെ ഭിത്തികൾ തുരന്ന് വ്യാപാര സ്ഥാപനങ്ങളിൽ പ്രവേശിച്ച് പണവും വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കുകയാണ് സംഘം ചെയ്തിരുന്നത്.

പ്രതികൾ കവർച്ചകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വികൾ ചിത്രീകരിച്ചിരുന്നു. പ്രതികൾ സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തുന്നതിന്റെയും അറസ്റ്റിലായ യെമനികളുടെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/36473/shoplifting-in-saudi-arabia-three-arrested)