---
title: "ഭാര്യയെയും നാല് വയസ്സുള്ള കുഞ്ഞിനെയും തനിച്ചാക്കി ഷുഹൈബ് മടങ്ങി; റിയാദിലെ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി"
english_title: "The body of Kollam native Shuhaib was buried accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364866/the-body-of-kollam-native-shuhaib-was-buried-accident"
published_at: "2026-06-09T12:26:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a27b9260523d_DEATH.jpg"
keywords: []
---

# ഭാര്യയെയും നാല് വയസ്സുള്ള കുഞ്ഞിനെയും തനിച്ചാക്കി ഷുഹൈബ് മടങ്ങി; റിയാദിലെ വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിലെ റിയാദ് മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ മൃതദേഹം മുസാഹ്മിയയിലെ പൊതു ശ്മശാനത്തിൽ ഖബറടക്കി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഷുഹൈബ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

## Article Content

**റിയാദ്: ** സൗദി അറേബ്യയിലെ റിയാദ് മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ മൃതദേഹം മുസാഹ്മിയയിലെ പൊതു ശ്മശാനത്തിൽ ഖബറടക്കി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ഷുഹൈബ് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

ഖബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഷുഹൈബിന് ഭാര്യയും നാലു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364866/the-body-of-kollam-native-shuhaib-was-buried-accident)