---
title: "ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി"
english_title: "Bahraini expatriate dies in his homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364914/bahraini-expatriate-dies-in-his-homeland"
published_at: "2026-06-09T14:51:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a27db5474fde_gcc.jpg"
keywords: ["Latest News", "Bahrain.", "Manama"]
---

# ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

> **Lead Summary:** **മനാമ: **[നാല് പതിറ്റാണ്ടോളമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ മുണ്ടേരി സ്വദേശി പുത്തൻ പുരയിൽ രതീശൻ നാട്ടിൽ വെച്ച് നിര്യാതനായി. ജോലിയിൽ നിന്നും താൽക്കാലികമായി അവധിയെടുത്ത് നാട്ടിലെത്തിയ സമയത്തായിരുന്നു മരണം സംഭവിച്ചത്.

## Article Content

**മനാമ: **[നാല് പതിറ്റാണ്ടോളമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ മുണ്ടേരി സ്വദേശി പുത്തൻ പുരയിൽ രതീശൻ നാട്ടിൽ വെച്ച് നിര്യാതനായി. ജോലിയിൽ നിന്നും താൽക്കാലികമായി അവധിയെടുത്ത് നാട്ടിലെത്തിയ സമയത്തായിരുന്നു മരണം സംഭവിച്ചത്.

മനാമ ഗോൾഡ് സിറ്റിയിൽ ദീർഘകാലമായി സ്വർണപ്പണിക്കാരനായി (ഗോൾഡ് സ്മിത്ത്) ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പ്രവാസി കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു.

പരേതനായ കുഞ്ഞിരാമന്റെയും കമലാക്ഷിയുടെയും മകനാണ്. റീത്തയാണ് ഭാര്യ. മക്കൾ: തീർത്ഥ, രോഷിൻ. സംസ്കാരം പിന്നീട് മുണ്ടേരിയിലെ കുടുംബശ്മശാനത്തിൽ നടക്കും. രതീശന്റെ അപ്രതീക്ഷിത വിയോഗത്തിൽ ബഹ്‌റൈനിലെ പ്രവാസി സുഹൃത്തുക്കളും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364914/bahraini-expatriate-dies-in-his-homeland)