---
title: "അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു; ജങ്ഷനുകളിലെ 'മഞ്ഞ ബോക്സിനുള്ളിൽ' വാഹനം നിർത്തിയാൽ പിടിവീഴും"
english_title: "Abu Dhabi tightens traffic rules; vehicles parked inside 'yellow boxes' at junctions will be fined"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364936/Abu-Dhabi-tightens-traffic-rules-vehicles-parked-inside-yellow-boxes-at-junctions-will-be-fined-"
published_at: "2026-06-09T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27eb9ecaeff_Abu_Dhabi_Police_issues_strict_warning_to_drivers_for_parking_in_yellow_boxes.jpg"
keywords: ["Latest News", "Yellow Box Rule", "Abu Dhabi Police", "UAE Traffic Fine"]
---

# അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു; ജങ്ഷനുകളിലെ 'മഞ്ഞ ബോക്സിനുള്ളിൽ' വാഹനം നിർത്തിയാൽ പിടിവീഴും

> **Lead Summary:** അബുദാബി: ട്രാഫിക് ജങ്ഷനുകളിലെ 'യെല്ലോ ബോക്സിന്' ഉള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അബുദാബി പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഈ നിയമലംഘനം കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തി വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

## Article Content

അബുദാബി: ട്രാഫിക് ജങ്ഷനുകളിലെ 'യെല്ലോ ബോക്സിന്' ഉള്ളിൽ വാഹനങ്ങൾ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അബുദാബി പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഈ നിയമലംഘനം കനത്ത ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ തടസ്സപ്പെടുത്തി വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി പൊലീസ് നടപ്പിലാക്കിവരുന്ന സ്മാര്‍ട്ട് റോഡ് സേഫ്റ്റി ക്യാംപയിന്റെ ഭാഗമായാണ് നിര്‍ദേശം. ജങ്ഷനുകളി തങ്ങള്‍ കടന്നുപോകേണ്ട ദിശയിലെ റോഡ് പൂര്‍ണമായും ഒഴിവ് ആണെന്ന് ഉറപ്പാണെങ്കില്‍ മാത്രമേ മഞ്ഞ ബോക്‌സിലേക്ക് വാഹനം പ്രവേശിപ്പിക്കാവൂ എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉപദേശിച്ചു. ഗതാഗത നിയമങ്ങളും കൃത്യമായ റോഡ് മര്യാദകളും പാലിക്കുന്നത് സുഗമമായ ഗതാഗത ഒഴുക്കിന് സഹായിക്കുമെന്നും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

തിരക്കേറിയ സമയങ്ങളില്‍ വലിയ രീതിയിലുള്ള ബ്ലോക്കുകള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. റോഡുകളിലെ അത്യാധുനിക ട്രാഫിക് സര്‍വൈലന്‍സ് കാമറകളും പട്രോളിങ് സംഘവും വഴി ഇത്തരം നിയമലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പൊലീസ് ഓര്‍മ്മിപ്പിച്ചു. ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 57 പ്രകാരം ഈ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും. നഗരത്തിലെ ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364936/Abu-Dhabi-tightens-traffic-rules-vehicles-parked-inside-yellow-boxes-at-junctions-will-be-fined-)