---
title: "ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ"
english_title: "Two Arab citizens arrested for smuggling a vehicle from Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364955/two-arab-citizens-arrested-for-smuggling-a-vehicle-from-oman"
published_at: "2026-06-09T17:31:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a2800da13766_CAR.jpg"
keywords: []
---

# ഒമാനിൽ ആസൂത്രിത വാഹനക്കടത്ത് ശ്രമം തകർത്തു; രണ്ട് അറബ് പൗരന്മാർ പൊലീസിന്റെ പിടിയിൽ

> **Lead Summary:** **സലാല: ഒ**മാനിൽ നിന്ന് വാഹനം കള്ളക്കടത്ത് നടത്താനുള്ള ശ്രമം റോയൽ ഒമാൻ പൊലിസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് വിഭാഗം അറസ്റ്റ് ചെയ്തു. വാഹനം കടത്താൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.

## Article Content

**സലാല: ഒ**മാനിൽ നിന്ന് വാഹനം കള്ളക്കടത്ത് നടത്താനുള്ള ശ്രമം റോയൽ ഒമാൻ പൊലിസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അറബ് പൗരന്മാരെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് റിസർച്ച് വിഭാഗം അറസ്റ്റ് ചെയ്തു. വാഹനം കടത്താൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.

പ്രതികളിൽ ഒരാൾ വാടകക്കെടുത്ത കാർ രണ്ടാമത്തെയാൾക്ക് കൈമാറുകയായിരുന്നു കാർ രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള ഒരുക്കത്തിനിടെയാണ് ഇരുവരും പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിലവിൽ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364955/two-arab-citizens-arrested-for-smuggling-a-vehicle-from-oman)