---
title: "പറമ്പിലെ നീലപ്പൂവിന് സൗദിയിൽ രാജകീയ വരവേൽപ്പ്! കഫീൻ ഇല്ലാത്ത 'ബ്ലൂ ടീ' വിപണി പിടിക്കാൻ ജിസാൻ മൗണ്ടൻസ് അതോറിറ്റി"
english_title: "Blue flower, 'Blue Tea', Saudi, Jizan Mountains Authority"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365231/blue-flower-blue-tea-saudi-jizan-mountains-authority"
published_at: "2026-06-11T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a3a1b852ce_flwe.jpg"
keywords: ["Blue flower", "'Blue Tea'", "Saudi", "Jizan Mountains Authority"]
---

# പറമ്പിലെ നീലപ്പൂവിന് സൗദിയിൽ രാജകീയ വരവേൽപ്പ്! കഫീൻ ഇല്ലാത്ത 'ബ്ലൂ ടീ' വിപണി പിടിക്കാൻ ജിസാൻ മൗണ്ടൻസ് അതോറിറ്റി

> **Lead Summary:** **റിയാദ് : **കേരളത്തിലെ നാട്ടുമ്പുറങ്ങളിലെ വേലികളിലും തൊടികളിലും ആരും ശ്രദ്ധിക്കാതെ പടർന്നു കിടക്കുന്ന നീല ശംഖുപുഷ്പം ഇനി സൗദി അറേബ്യയിൽ വൻ വരുമാനമുള്ള നവയുഗ വിളയാകും.

## Article Content

**റിയാദ് : **കേരളത്തിലെ നാട്ടുമ്പുറങ്ങളിലെ വേലികളിലും തൊടികളിലും ആരും ശ്രദ്ധിക്കാതെ പടർന്നു കിടക്കുന്ന നീല ശംഖുപുഷ്പം ഇനി സൗദി അറേബ്യയിൽ വൻ വരുമാനമുള്ള നവയുഗ വിളയാകും.

ആഗോള ആരോഗ്യ-ടൂറിസം വിപണിയിൽ വൻ ഡിമാൻഡുള്ള 'ബ്ലൂ ടീ' (നീലച്ചായ) ഉത്പാദിപ്പിക്കുന്നതിനായി ശംഖുപുഷ്പം കൃഷി വ്യാപകമാക്കാൻ സൗദിയിലെ ജിസാൻ മൗണ്ടൻസ് ഡെവലപ്‌മെന്റ് അതോറിറ്റി തീരുമാനിച്ചു.

ക്ലിറ്റോറിയ ടെർനേറ്റിയ എന്ന ശംഖുപുഷ്പത്തിന്റെ ചായ സാധ്യതകൾ മലയാളികൾ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്നിരിക്കെ സൗദി ഇതിനെ ഹൈ-വാല്യൂ കാർഷിക വിളയായി പ്രഖ്യാപിച്ച് പൈലറ്റ് പ്രോജക്ട് നട‌പ്പാക്കുകയാണ്. ജിസാൻ മലനിരകളിലെ അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തിയാണു നീല വസന്തത്തിന് തുടക്കമിട്ടിരിക്കുന്നത്.

പോഷകഗുണങ്ങളുടെ കലവറയായ നീലച്ചായ കഫീൻ ഒട്ടുമില്ലാത്തതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാനസിക സമ്മർദം അകറ്റാനും ഈ മാന്ത്രികച്ചായ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചായയിൽ അൽപം നാരങ്ങാനീര് ചേർക്കുമ്പോൾ വയലറ്റ് നിറമാകുന്നതും വിപണി മൂല്യം വർധിപ്പിക്കുന്നു. ഉണങ്ങിയ ശംഖുപുഷ്പ പൂക്കൾക്ക് ആഗോളതലത്തിൽ ഇപ്പോൾ തന്നെ വൻ വിലയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365231/blue-flower-blue-tea-saudi-jizan-mountains-authority)