---
title: "ടിക്ടോക് തർക്കത്തെ തുടർന്നുള്ള കൊലപാതകം; ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of a murdered Malayali youth, who was the subject of a controversy on social media, was brought home today."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365536/the-body-of-a-murdered-malayali-youth-who-was-the-subject-of-a-controversy-on-social-media-was-brought-home-today"
published_at: "2026-06-12T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bc73617ca3_dead.jpg"
keywords: ["Murdered", "Malayali youth", "Controversy on social media", "Death"]
---

# ടിക്ടോക് തർക്കത്തെ തുടർന്നുള്ള കൊലപാതകം; ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **ഷാർജ : ** സമൂഹ മാധ്യമങ്ങളിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ചു. കണ്ണൂർ സ്വദേശി ഇസ്മായില്‍ ആണു കൊല്ലപ്പെട്ടത്.

## Article Content

**ഷാർജ : ** സമൂഹ മാധ്യമങ്ങളിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിച്ചു. കണ്ണൂർ സ്വദേശി ഇസ്മായില്‍ ആണു കൊല്ലപ്പെട്ടത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നു ജന്മനാട്ടിൽ കബറടക്കം നടക്കും. ടിക്ടോക്കിലെ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഈ മാസം ഒന്നിനാണ് ഇസ്മായിൽ കൊല്ലപ്പെട്ടത്.

പ്രവാസ ലോകത്തെയും ജന്മനാടിനെയും ഒരുപോലെ ഞെട്ടിച്ച സംഭവത്തിൽ ഉൾപ്പെട്ട 5 മലയാളികളെ ഷാർജ പൊലീസ് പിടികൂടിയിരുന്നു. ഏറെ നാളായി യുഎഇയിൽ ജോലി ചെയ്തുവരികയായിരുന്ന ഇസ്മായിലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബവും സുഹൃത്തുക്കളും വലിയ വേദനയിലാണ്. യാബ് ലീഗൽ സർവീസസ് ആണ് യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കിയത്. വിഷയത്തിൽ കൃഷി മന്ത്രി ടി.സിദ്ധിഖും ഇടപെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365536/the-body-of-a-murdered-malayali-youth-who-was-the-subject-of-a-controversy-on-social-media-was-brought-home-today)