---
title: "യുഎഇയിൽ കടുത്ത ചൂട് തുടരുന്നു; ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്"
english_title: "It remains extremely hot inside. UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365543/it-remains-extremely-hot-inside-uae"
published_at: "2026-06-12T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bca421cbef_HEAT.jpg"
keywords: ["Hot", "UAE", "Extremely Hot"]
---

# യുഎഇയിൽ കടുത്ത ചൂട് തുടരുന്നു; ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **അബുദാബി : ** യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ നേരിയ തോതിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ടെങ്കിലും, ഉൾപ്രദേശങ്ങളിൽ ചൂട് വൻതോതിൽ വർദ്ധിച്ചേക്കും. ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

## Article Content

**അബുദാബി : ** യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ നേരിയ തോതിൽ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ടെങ്കിലും, ഉൾപ്രദേശങ്ങളിൽ ചൂട് വൻതോതിൽ വർദ്ധിച്ചേക്കും. ചിലയിടങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്ന് രാത്രിയിലും നാളെ പുലർച്ചെയുമായി തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ മൂടൽമഞ്ഞിന് കാരണമായേക്കാം.

മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗത്തിൽ വീശിയേക്കാവുന്ന തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. ഇത് രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിന് കാരണമാകും.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ചിലപ്പോൾ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. തീരദേശങ്ങളിലും ദ്വീപുകളിലും താപനില 36 ഡിഗ്രി മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ഉൾപ്രദേശങ്ങളിൽ 43 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തിയേക്കാം. മലയോര മേഖലകളിൽ 32 ഡിഗ്രി മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365543/it-remains-extremely-hot-inside-uae)