---
title: "40,000 അടി ഉയരത്തിലും ലോകകപ്പ് ആവേശം! എല്ലാ ഫിഫ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ എമിറേറ്റ്സ്"
english_title: "Emirates to broadcast all FIFA matches live"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365670/emirates-to-broadcast-all-fifa-matches-live"
published_at: "2026-06-13T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce3a967298_GTYRTUJ.jpg"
keywords: ["LATEST NEWS", "FIFA 2026", "matches live", "Emirates"]
---

# 40,000 അടി ഉയരത്തിലും ലോകകപ്പ് ആവേശം! എല്ലാ ഫിഫ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യാൻ എമിറേറ്റ്സ്

> **Lead Summary:** ദുബായ്:**[ **ഫുട്ബോൾ ആരാധകരായ യാത്രക്കാർക്ക് വൻ സർപ്രൈസുമായി ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തങ്ങളുടെ വിമാനങ്ങളിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചു. വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്നത് വരെ യാത്രക്കാർക്ക് ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാം.

## Article Content

ദുബായ്:**[ **ഫുട്ബോൾ ആരാധകരായ യാത്രക്കാർക്ക് വൻ സർപ്രൈസുമായി ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തങ്ങളുടെ വിമാനങ്ങളിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് എമിറേറ്റ്സ് പ്രഖ്യാപിച്ചു. വിമാനത്തിൽ കയറുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുന്നത് വരെ യാത്രക്കാർക്ക് ലോകകപ്പ് മത്സരങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാം.

എമിറേറ്റ്സിന്റെ പ്രശസ്തമായ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റമായ 'ഐസ്' (ice)-ൽ ലഭ്യമായ 'സ്പോർട്ട് 24' (Sport 24) ചാനൽ വഴിയാണ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.

 ജൂൺ 11-ന് മെക്സിക്കോയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മുതൽ ജൂലൈ 19-ന് അമേരിക്കയിൽ നടക്കുന്ന ഫൈനൽ മത്സരം വരെ ഈ സൗകര്യം ലഭ്യമായിരിക്കും. യാത്രക്കാർ ലോകത്തിന്റെ ഏത് കോണിലേക്ക് പറക്കുകയാണെങ്കിലും ടൂർണമെന്റിലെ ഓരോ ഗോളും പ്രധാന നിമിഷങ്ങളും 40,000 അടി ഉയരത്തിൽ വെച്ചും തത്സമയം കാണാനാകും.

ഫുട്ബോളിന് പുറമേ ഈ വേനൽക്കാലത്ത് മറ്റ് പ്രമുഖ കായിക വിനോദങ്ങളും എമിറേറ്റ്സ് തത്സമയം ലഭ്യമാക്കുന്നുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ ആരാധകർക്കായി ജൂൺ 20 വരെ 'സ്‌പോർട്ട് 24', 'സ്‌പോർട്ട് 24 എക്‌സ്ട്രാ' ചാനലുകളിലൂടെ എൻബിഎ ഫൈനൽ മത്സരങ്ങൾ കാണാം.

കപ്പലോട്ടം ഇഷ്ടപ്പെടുന്നവർക്കായി ജൂൺ 20, 21 തീയതികളിൽ ഹാലിഫാക്സ് ഹാർബറിൽ നടക്കുന്ന മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളുമായി തങ്ങളുടെ യാത്രക്കാരെ എപ്പോഴും കണക്റ്റ് ചെയ്ത് നിർത്തുകയാണ് ഈ തീരുമാനത്തിലൂടെ എമിറേറ്റ്സ് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365670/emirates-to-broadcast-all-fifa-matches-live)