---
title: " സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌  യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "Body of Tamil youth who died in car accident in Saudi Arabia brought back home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365777/body-of-tamil-youth-who-died-in-car-accident-in-saudi-arabia-brought-back-home-nw"
published_at: "2026-06-13T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2a9763320_xfgdf.jpg"
keywords: ["latest news", "Saudi Arabia", "car accident"]
---

#  സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്‌  യുവാവിന്റെ  മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** ജിദ്ദ: **[** സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്കും റാബിഖിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ജിദ്ദ തമിഴ് സംഘത്തി​െൻറ (ജെ.ടി.എസ്) നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പുതുക്കോട്ടൈ സ്വദേശി കാർത്തിക് രാജലിംഗം ആണ് കഴിഞ്ഞ മാസം 21ന് ജിദ്ദ-റാബിഖ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത് .

## Article Content

ജിദ്ദ: **[** സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്കും റാബിഖിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ജിദ്ദ തമിഴ് സംഘത്തി​െൻറ (ജെ.ടി.എസ്) നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന പുതുക്കോട്ടൈ സ്വദേശി കാർത്തിക് രാജലിംഗം ആണ് കഴിഞ്ഞ മാസം 21ന് ജിദ്ദ-റാബിഖ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത് .

അപകടവിവരമറിഞ്ഞതിനെ തുടർന്ന്, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി കാർത്തികി​െൻറ കുടുംബം ജിദ്ദ തമിഴ് സംഘം ഭാരവാഹിയായ എൻജി. ഖാജ മൈദീ​െൻറ സഹായം തേടുകയായിരുന്നു. തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റി​െൻറ പിന്തുണയോടെ കാർത്തിക് ജോലി ചെയ്തിരുന്ന കമ്പനി, ആശുപത്രി അധികൃതർ, ട്രാഫിക് വിഭാഗം എന്നിവരുമായി ബന്ധപ്പെട്ടുള്ള സങ്കീർണമായ നിയമനടപടികൾ എൻജി. ഖാജ മൈദീൻ വേഗത്തിൽ ഏകോപിപ്പിക്കുകയും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ആശുപത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ മണികണ്ഠനും സജീവമായി സഹായിച്ചു.

തമിഴ്‌നാട് സർക്കാരി​ൻറ പ്രത്യേക ഇടപെടലിലൂടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും കാർത്തികിന്റെ ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി സൗജന്യ ആംബുലൻസ് സേവനവും ഭരണകൂടം ലഭ്യമാക്കിയിരുന്നു. ഈ മാസം ഒൻപതിന് ചെന്നൈ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365777/body-of-tamil-youth-who-died-in-car-accident-in-saudi-arabia-brought-back-home-nw)