---
title: "നജ്‌റാനിൽ അന്ത്യവിശ്രമം: ഹൃദയാഘാതം മൂലം അന്തരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി"
english_title: "The body of a Tamil Nadu native who died in Najran was buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365797/the-body-of-a-tamil-nadu-native-who-died-in-najran-was-buried-"
published_at: "2026-06-13T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d3b71c7b0d_Nadu_native.jpg"
keywords: ["Death", "Saudi Arabia", "Gulf News", "Tamil Nadu"]
---

# നജ്‌റാനിൽ അന്ത്യവിശ്രമം: ഹൃദയാഘാതം മൂലം അന്തരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** നജ്‌റാൻ: ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് ശരീഫി​ന്റെ മൃതദേഹം നജ്‌റാനിലെ ഹബൂണയിൽ ഖബറടക്കി. ഹബൂണയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹബൂണ മസ്ജിദിൽ നടന്ന സുബഹി നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മസ്ജിദിനോട് ചേർന്നുള്ള മഖ്ബറയിൽ മൃതദേഹം സംസ്കരിച്ചു.

## Article Content

നജ്‌റാൻ: ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് ശരീഫി​ന്റെ മൃതദേഹം നജ്‌റാനിലെ ഹബൂണയിൽ ഖബറടക്കി. ഹബൂണയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഹബൂണ മസ്ജിദിൽ നടന്ന സുബഹി നമസ്കാരത്തിന് ശേഷമാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്. തുടർന്ന് മസ്ജിദിനോട് ചേർന്നുള്ള മഖ്ബറയിൽ മൃതദേഹം സംസ്കരിച്ചു.

റിയാദിൽ ജോലി ചെയ്യുന്ന മകൻ അഷ്റഫ് പിതാവി​െൻറ ഖബറടക്ക ചടങ്ങുകളിൽ പങ്കാളിയാകാൻ ഹബൂണയിൽ എത്തിയിരുന്നു. മരണാനന്തരമുള്ള ഔദ്യോഗിക നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നജ്‌റാൻ ഹബൂണ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ്, സഫീർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365797/the-body-of-a-tamil-nadu-native-who-died-in-najran-was-buried-)