---
title: " കുവൈത്തിലെ താമസസ്ഥലത്തെ  കെട്ടിടത്തിൽ നിന്ന് വീണ്  മലയാളി യുവാവ്  മരിച്ചു"
english_title: "Malayali youth dies after falling from building in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365925/malayali-youth-dies-after-falling-from-building-in-kuwait"
published_at: "2026-06-14T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e672be17cd_dead.jpg"
keywords: []
---

#  കുവൈത്തിലെ താമസസ്ഥലത്തെ  കെട്ടിടത്തിൽ നിന്ന് വീണ്  മലയാളി യുവാവ്  മരിച്ചു

> **Lead Summary:** **കുവൈത്ത് **കുവൈത്തിലെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് കൊപ്പം കിഴ്മുറി സ്വദേശിയായ യുവാവ് മരിച്ചെന്ന് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കിഴ്മുറി താനിക്കുന്നത്ത് അർജുൻ ആണു മരിച്ചത്.

## Article Content

**കുവൈത്ത് **കുവൈത്തിലെ താമസസ്ഥലത്തെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് കൊപ്പം കിഴ്മുറി സ്വദേശിയായ യുവാവ് മരിച്ചെന്ന് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. കിഴ്മുറി താനിക്കുന്നത്ത് അർജുൻ ആണു മരിച്ചത്.

കുവൈത്തിലെ സാൽമിയയിൽ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്ന് അബദ്ധത്തില്‍ വീണതാണെന്നാണു വിവരം. ഇക്കഴിഞ്ഞ ഒന്‍പതിനാണു സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചെന്നാണു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.

സാല്‍മിയയില്‍ ഹോട്ടല്‍ ഉദ്യോഗസ്ഥനായിരുന്നു. ഒരുവര്‍ഷം മുന്‍പാണ് കുവൈത്തിലേക്കു പോയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കിഴ്മുറിയിലെ വീട്ടില്‍ എത്തിച്ചു സംസ്കാരം നടത്തുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ടി.രവീന്ദ്രകുമാറിന്റെയും കിഴ്മുറി അങ്കണവാടി അധ്യാപിക സജിതകുമാരിയുടെയും മകനാണ്. സഹോദരങ്ങൾ: സുരഭി, സുവർണ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365925/malayali-youth-dies-after-falling-from-building-in-kuwait)