---
title: "സൗജന്യം ഇന്ന് മാത്രം ...:  ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല"
english_title: "Public holiday in Dubai today, public parking is free"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366018/public-holiday-in-dubai-today-public-parking-is-free"
published_at: "2026-06-15T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f71ff249b1_uae.jpg"
keywords: ["Hijri New Year", "Dubai RTA", "Free Parking", "Metro Timetable", "Bus Service"]
---

# സൗജന്യം ഇന്ന് മാത്രം ...:  ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല

> **Lead Summary:** **ദുബൈ: ** ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് ദുബൈയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, നഗരത്തിലെ പൊതു പാർക്കിങ്ങുകൾക്ക് സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

## Article Content

**ദുബൈ: ** ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് ദുബൈയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, നഗരത്തിലെ പൊതു പാർക്കിങ്ങുകൾക്ക് സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.

സൗജന്യ പാർക്കിങ് സൗകര്യം ഇന്ന് മാത്രമായിരിക്കും ലഭ്യമാവുക. എന്നാൽ, ബഹുനില പാർക്കിങ് കേന്ദ്രങ്ങളിൽ ഈ ഇളവ് ബാധകമല്ല. ചൊവ്വാഴ്ച മുതൽ പാർക്കിങ് ഫീസ് പഴയതുപോലെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിലും ആർ.ടി.എ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ന് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പുലർച്ചെ 5 മുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കും. ദുബൈ ട്രാം രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ സർവീസ് നടത്തും.

*ബസ് സർവീസുകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:*

*അൽ ഗുബൈബയിൽ നിന്ന് അബൂദബിയിലേക്കുള്ള റൂട്ട് E100 സർവീസ് നാളെയും ഉണ്ടായിരിക്കില്ല.*

*പകരം യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E101 പ്രയോജനപ്പെടുത്താം.*

*പൊതു ബസുകളുടെ അവധിക്കാല സമയക്രമം അറിയാൻ യാത്രക്കാർ 'സുഹൈൽ' ആപ്പ് പരിശോധിക്കണം.*

*നാളെ ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും പ്രവർത്തിക്കില്ല. എങ്കിലും ഉം റമൂലിലെ സെന്റർ വഴിയും, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ വഴിയും ഉപഭോക്താക്കൾക്ക് അത്യാവശ്യ സേവനങ്ങൾ ലഭ്യമാകും.*

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366018/public-holiday-in-dubai-today-public-parking-is-free)