---
title: "നാട്ടിലെത്താൻ കൊതിച്ചു, വിസക്കുരുക്കിൽപ്പെട്ട്  10 വർഷം നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസി സൗദിയിൽ മരിച്ചു"
english_title: "Expatriate Malayali passes away in Rafail due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366128/expatriate-malayali-passes-away-in-rafail-due-to-heart-attack"
published_at: "2026-06-15T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fbfd613eba_DEAD.jpg"
keywords: ["Expatriate", "Malayali", "Rafail", "Heart attack", "Death"]
---

# നാട്ടിലെത്താൻ കൊതിച്ചു, വിസക്കുരുക്കിൽപ്പെട്ട്  10 വർഷം നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസി സൗദിയിൽ മരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി റഫായിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസ് ആണ് മരിച്ചത് .

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി റഫായിൽ അന്തരിച്ചു. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസ് ആണ് മരിച്ചത് .

വിസ സംബന്ധമായ നിയമപ്രശ്നങ്ങൾ കാരണം കഴിഞ്ഞ പത്തു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ തുടരുകയായിരുന്നു . തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് റഫായിൽ ഹൃദയാഘാതം മൂലം അന്തരിച്ചത്.

കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരന്റെ കീഴിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. എന്നാൽ, വിസയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. എം.എസ്. ശ്രീകലയാണ് ഭാര്യ. നിതിൻ കൃഷ്ണ (26), നിഖിൽ കൃഷ്ണൻ എച്ച് (21) എന്നിവർ മക്കളാണ്.

നിലവിൽ റഫ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ വേഗത്തിലാക്കി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ട്രിവ) പ്രസിഡൻറും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നിയമപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366128/expatriate-malayali-passes-away-in-rafail-due-to-heart-attack)