---
title: "സ്വർണവിലയിൽ വൻ ഇടിവ്; ബഹ്‌റൈൻ വിപണിയിൽ സ്വർണം വാങ്ങാൻ വൻ തിരക്ക്"
english_title: "Bahrain gold price"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366145/bahrain-gold-price"
published_at: "2026-06-15T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fcbe626c17_gold.jpg"
keywords: ["Latest News", "Bahrain", "Gold Rate"]
---

# സ്വർണവിലയിൽ വൻ ഇടിവ്; ബഹ്‌റൈൻ വിപണിയിൽ സ്വർണം വാങ്ങാൻ വൻ തിരക്ക്

> **Lead Summary:** **മനാമ: [** അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ ഗണ്യമായ കുറവ് ബഹ്‌റൈനിലെ ജ്വല്ലറികളിലും പ്രതിഫലിക്കുന്നു. വില കുറഞ്ഞ അവസരം പ്രയോജനപ്പെടുത്താൻ വൻതോതിൽ ഉപഭോക്താക്കളാണ് സ്വർണം വാങ്ങാനായി വിപണിയിലേക്ക് എത്തുന്നത്.

## Article Content

**മനാമ: [** അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ ഗണ്യമായ കുറവ് ബഹ്‌റൈനിലെ ജ്വല്ലറികളിലും പ്രതിഫലിക്കുന്നു. വില കുറഞ്ഞ അവസരം പ്രയോജനപ്പെടുത്താൻ വൻതോതിൽ ഉപഭോക്താക്കളാണ് സ്വർണം വാങ്ങാനായി വിപണിയിലേക്ക് എത്തുന്നത്.

ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവിലയിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തുന്നത്.

**നിലവിൽ ബഹ്‌റൈൻ വിപണിയിലെ നിരക്കുകൾ ഇങ്ങനെയാണ്:**

*21 കാരറ്റ്: ഗ്രാമിന് 45.010 ബി.ഡി.*

*22 കാരറ്റ്: ഗ്രാമിന് 47.200 ബി.ഡി.*

*24 കാരറ്റ്: ഗ്രാമിന് 51.500 ബി.ഡി.*

ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 4,218 ഡോളറാണ് നിലവിലെ വില. ഒരു ഘട്ടത്തിൽ ഗ്രാമിന് 42 ബി.ഡി വരെ താഴ്ന്ന ശേഷമാണ് വില നിലവിൽ 45 ബി.ഡി നിലവാരത്തിലേക്ക് തിരിച്ചെത്തിയത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിൽ സ്വർണവിലയിൽ ചെറിയ വ്യത്യാസങ്ങൾ വരാമെന്നും, തുടർന്ന് വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും ജ്വല്ലറി ഉടമകൾ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366145/bahrain-gold-price)