---
title: "കോഴിയിറച്ചിക്കുള്ളിൽ 'ക്രിസ്റ്റൽ മെത്ത്'; കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "Deadly drugs inside chicken"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366296/deadly-drugs-inside-chicken"
published_at: "2026-06-16T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30ea2c309c5_DRUGS.jpg"
keywords: ["LATEST NEWS", "chicken", "MDMA", "drugs"]
---

# കോഴിയിറച്ചിക്കുള്ളിൽ 'ക്രിസ്റ്റൽ മെത്ത്'; കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** കുവൈത്ത് സിറ്റി: **[** ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് കോഴിയിറച്ചിക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മാരക ലഹരിമരുന്ന് വിജയകരമായി പിടികൂടിയത്.

## Article Content

കുവൈത്ത് സിറ്റി: **[** ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് കോഴിയിറച്ചിക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ മാരക ലഹരിമരുന്ന് വിജയകരമായി പിടികൂടിയത്.

 വിമാനമിറങ്ങിയ ഒരു യാത്രക്കാരന്റെ ലഗേജിൽ പതിവ് പരിശോധനയ്ക്കിടയിലാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്.  സംശയത്തെ തുടർന്ന് ഇയാളുടെ ബാഗുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ പോലും അമ്പരന്നത്. കസ്റ്റംസ് കണ്ണുവെട്ടിച്ച് രക്ഷപ്പെടാനായി കോഴിയിറച്ചിക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

പരിശോധനയിൽ മെത്താംഫെറ്റാമൈൻ (ക്രിസ്റ്റൽ മെത്ത്) എന്ന മാരക മയക്കുമരുന്നാണ് കോഴിയിറച്ചിക്കുള്ളിൽ നിന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്ന് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. തുടർ നടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളിന് (General Administration for Drug Control) കൈമാറുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

ലഹരിക്കടത്തുകാരുടെ എത്ര പുതിയ തന്ത്രങ്ങളും കണ്ടെത്താനുള്ള പരിശോധനാ സംഘത്തിന്റെ ജാഗ്രതയും കഴിവും തെളിയിക്കുന്നതാണ് ഈ വിജയകരമായ ഇടപെടലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366296/deadly-drugs-inside-chicken)