---
title: "മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു"
english_title: "Malayali expatriate passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366344/malayali-expatriate-passes-away-in-oman"
published_at: "2026-06-16T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a310a7e0747b_Malayali_expatriate_passes_away_in_Oman.jpg"
keywords: ["Death", "Oman", "Kollam"]
---

# മലയാളി പ്രവാസി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു. വെളിയം സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം എസ്.പി ഭവനിൽ പുരുഷോത്തമൻ-പ്രസന്ന ദമ്പതികളുടെ മകൻ അനൂപ് ആണ് ഒമാനിൽ വെച്ച് അന്തരിച്ചത്. കഴിഞ്ഞ 17 വർഷമായി പ്രമുഖ വ്യവസായ ഗ്രൂപ്പായ കെ.വി ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു അനൂപ്. നിലവിൽ സുഹൂൽ അൽ ഫൈഹ കമ്പനിയുടെ ഇബ്രി ഡിവിഷൻ ഇൻ ചാർജായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

## Article Content

മസ്കത്ത്: കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് ഒമാനിൽ അന്തരിച്ചു. വെളിയം സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം എസ്.പി ഭവനിൽ പുരുഷോത്തമൻ-പ്രസന്ന ദമ്പതികളുടെ മകൻ അനൂപ് ആണ് ഒമാനിൽ വെച്ച് അന്തരിച്ചത്. കഴിഞ്ഞ 17 വർഷമായി പ്രമുഖ വ്യവസായ ഗ്രൂപ്പായ കെ.വി ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു അനൂപ്. നിലവിൽ സുഹൂൽ അൽ ഫൈഹ കമ്പനിയുടെ ഇബ്രി ഡിവിഷൻ ഇൻ ചാർജായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

മൂന്നു ദിവസം മുമ്പ് സ്ട്രോക്ക് അനുഭവ​പ്പെട്ടതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം. കുടുംബത്തോടൊപ്പം ഇബ്രിയിലായിരുന്നു താമസം. ഭാര്യ: ആശ ചന്ദ്രൻ. മകൾ: അതിഥി അനൂപ് (ഇന്ത്യൻ സ്കൂൾ ഇബ്രി രണ്ടാം ക്ലാസ് വിദ്യാർഥിനി). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

സുഹൂൽ അൽ ഫൈഹ ഇബ്രി ഡിവിഷൻ ഇൻ ചാർജ് അനൂപിന്റെ നിര്യാണത്തിൽ കെ.വി ഗ്രൂപ്പ് അനുശോചിച്ചു. അപ്രതീക്ഷിത വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം വിഷമഘട്ടത്തിൽ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നതായും മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366344/malayali-expatriate-passes-away-in-oman)