---
title: "വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു"
english_title: "Jeddah, Road accident, Malayali youth undergoing treatment dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366377/jeddah-road-accident-malayali-youth-undergoing-treatment-dies-"
published_at: "2026-06-16T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312366deeab_Malayali_youth_undergoing_treatment_dies.jpg"
keywords: ["Latest News", "Accident", "Jeddah"]
---

# വാഹനാപകടം: ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

> **Lead Summary:** ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം മമ്പാട് ബീമ്പുങ്ങൽ സ്വദേശി കൂത്രാടൻ സഫീർ ആണ് മരിച്ചത്.

## Article Content

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം മമ്പാട് ബീമ്പുങ്ങൽ സ്വദേശി കൂത്രാടൻ സഫീർ ആണ് മരിച്ചത്.

ദിവസങ്ങൾക്ക് മുൻപുണ്ടായ റോഡപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ സഫീറിനെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

 ചികിത്സയിൽ കഴിയവെ ചൊവ്വാഴ്​ച പുലർച്ചെ 4.45 ഓടെയായിരുന്നു അന്ത്യം. നാസറാണ് പരേതനായ സഫീറി​െൻറ പിതാവ്, മാതാവ്: സുനിത. ഷിബിന റിൻസിയാണ് ഭാര്യ. ഐക്യ സഫീർ ഏക മകളാണ്. സഫീറി​െൻറ മാതൃസഹോദരനായ റഫീഖ് മമ്പാട് നിലവിൽ ജിദ്ദയിലുണ്ട്. ജിദ്ദയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366377/jeddah-road-accident-malayali-youth-undergoing-treatment-dies-)