---
title: "പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗൾഫിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം വരുന്നു, കനത്ത ചൂടിന് സാധ്യത"
english_title: "Severe climate change in Gulf, warning issued for intense heat from July"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366594/severe-climate-change-in-gulf-warning-issued-for-intense-heat-from-july"
published_at: "2026-06-17T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3280a185308_Severe_climate_change_in_Gulf,_warning_issued_for_intense_heat_from_July.jpg"
keywords: ["Latest News", "UAE Weather", "Gulf News"]
---

# പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗൾഫിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം വരുന്നു, കനത്ത ചൂടിന് സാധ്യത

> **Lead Summary:** ദുബായ്: പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന 'എൽ നിനോ' പ്രതിഭാസത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിനും വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ യുഎഇയിൽ താപനില സാധാരണയേക്കാൾ ഗണ്യമായി ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

## Article Content

ദുബായ്: പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന 'എൽ നിനോ' പ്രതിഭാസത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിനും വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ യുഎഇയിൽ താപനില സാധാരണയേക്കാൾ ഗണ്യമായി ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

ഈ വർഷം ജൂലൈ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 98 ശതമാനം സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ ഭാ​ഗമായി ഗൾഫ് മേഖലയിലുടനീളം ശരാശരിയേക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടുകയും തീരപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ക്രമാതീതമായി ഉയർന്നേക്കുകയും ചെയ്യും.

എൽ നിനോയുടെ ആഘാതം രാജ്യത്ത് നേരിട്ടല്ലെങ്കിലും വളരെ പ്രകടമായിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ചൂണ്ടിക്കാട്ടി. അതേസമയം എൽ നിനോ പ്രതിഭാസമുള്ള വർഷങ്ങളിൽ അറബിക്കടലിലും അറേബ്യൻ ഉപദ്വീപിലും ശരത്കാലത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയേറെയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366594/severe-climate-change-in-gulf-warning-issued-for-intense-heat-from-july)