---
title: "ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "Former Oman expatriate passes away in his hometown"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366719/former-oman-expatriate-passes-away-in-his-hometown"
published_at: "2026-06-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3392353da6b_Former_Oman_expatriate_passes_away_in_his_hometown.jpg"
keywords: ["Latest News", "Oman", "Obituary"]
---

# ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** മസ്കത്ത്: 35 വർഷത്തിലേറെ ഒമാനിലെ ബിദിയയിൽ ബിസിനസുകാരനായിരുന്ന കൊല്ലം പരവൂർ കോങ്ങാൽ താഴത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ അശോകൻ ഗോപാലൻപിള്ള നാട്ടിൽ അന്തരിച്ചു.

## Article Content

മസ്കത്ത്: 35 വർഷത്തിലേറെ ഒമാനിലെ ബിദിയയിൽ ബിസിനസുകാരനായിരുന്ന കൊല്ലം പരവൂർ കോങ്ങാൽ താഴത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ അശോകൻ ഗോപാലൻപിള്ള നാട്ടിൽ അന്തരിച്ചു.

സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അശോകൻ, പ്രവാസി വെൽഫയർ ഫോറം ഇബ്ര ഏരിയ സമിതിയംഗമായി പ്രവർത്തിച്ചിരുന്നു. ബിദിയയിൽ മൂന്നരപതിറ്റാണ്ടിലേറെ കാലം സൂപ്പർ മാർക്കറ്റ്, ഹോട്ടൽ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, കഴിഞ്ഞവർഷം അവസാനത്തിലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ആതിര. പത്താം ക്ലാസ് വിദ്യാർഥി ആകാശ് ഏക മകനാണ്. സഹോദരങ്ങൾ: സുകേഷൻ, സുകു, ആനന്ദവല്ലി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366719/former-oman-expatriate-passes-away-in-his-hometown)