---
title: "ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്"
english_title: "Qatar Health Ministry closes restaurant following food poisoning allegations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366767/qatar-health-ministry-closes-restaurant-following-food-poisoning-allegations"
published_at: "2026-06-18T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33bf9de8222_Qatar_Health_Ministry_closes_restaurant_following_food_poisoning_allegations.jpg"
keywords: ["Latest News", "Qatar", "Food Safety", "Food Poisoning", "Qatar Restaurant"]
---

# ഭക്ഷ്യവിഷബാധ ആരോപണം: റെസ്റ്റോറന്റ് ഖത്തർ ആരോഗ്യ മന്ത്രാലയം പൂട്ടിച്ചു; 15 ദിവസത്തേക്ക് വിലക്ക്

> **Lead Summary:** ദോഹ: ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന റെസ്റ്റോറന്റ് ആരോഗ്യ മന്ത്രാലയം താൽക്കാലികമായി പൂട്ടിച്ചു. അന്വേഷണവിധേയമായി 15 ദിവസത്തേക്കാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സസ്പെൻഡ് ചെയ്തിരിക്കുന്നത്. റെസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതുവരെ റെസ്റ്റോറന്റിന്റെ പേര് പരസ്യപ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

## Article Content

ദോഹ: ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന റെസ്റ്റോറന്റ് ആരോഗ്യ മന്ത്രാലയം താൽക്കാലികമായി പൂട്ടിച്ചു. അന്വേഷണവിധേയമായി 15 ദിവസത്തേക്കാണ് സ്ഥാപനത്തിന്റെ പ്രവർത്തനം സസ്പെൻഡ് ചെയ്തിരിക്കുന്നത്. റെസ്റ്റോറന്റിൽ നിന്ന് ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതുവരെ റെസ്റ്റോറന്റിന്റെ പേര് പരസ്യപ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

ഭക്ഷണ ശാലകൾ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതി ആരോഗ്യ വകുപ്പിന്റെ 16000 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366767/qatar-health-ministry-closes-restaurant-following-food-poisoning-allegations)