---
title: "ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു"
english_title: "Surgery for Philippine conjoined twins begins in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366796/surgery-for-philippine-conjoined-twins-begins-in-riyadh"
published_at: "2026-06-18T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33dc67cd043_GHTHYNJ.jpg"
keywords: ["LATEST NEWS", "conjoined twins", "Philippine", "Riyadh"]
---

# ഫിലിപ്പീൻസ് സയാമീസ് ഇരട്ടകൾക്ക് തുണയായി സൗദി; വേർപിരിയൽ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു

> **Lead Summary:** റിയാദ്: **[**ഫിലിപ്പീൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ ഒലിവിയ, ജിയാന എന്നിവരെ വേർപെടുത്തുന്നതിനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു. സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ ഭാഗമായി റിയാദിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തിയ ചരിത്രമുള്ള പ്രശസ്തമായ മെഡിക്കൽ കേന്ദ്രമാണിത്.

## Article Content

റിയാദ്: **[**ഫിലിപ്പീൻസിൽ നിന്നുള്ള സയാമീസ് ഇരട്ടകളായ ഒലിവിയ, ജിയാന എന്നിവരെ വേർപെടുത്തുന്നതിനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ റിയാദിൽ ആരംഭിച്ചു. സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാമിന്റെ ഭാഗമായി റിയാദിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തിയ ചരിത്രമുള്ള പ്രശസ്തമായ മെഡിക്കൽ കേന്ദ്രമാണിത്.

ആറ് ഘട്ടങ്ങളിലായാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ പൂർത്തിയാക്കുകയെന്ന് മെഡിക്കൽ സംഘത്തിന്റെ തലവനും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ  സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഹ അറിയിച്ചു.

 22 കൺസൾട്ടന്റുകൾ, സ്‌പെഷ്യലിസ്റ്റുകൾ, നഴ്സുമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരടങ്ങുന്ന വൻ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.  ഫിലിപ്പീൻസിൽ നിന്നുള്ള ഇരട്ടകൾ 2026 ജനുവരി 27-നാണ് സൗദിയിൽ എത്തിയത്. തുടർന്ന് കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കുട്ടികളെ മാസങ്ങൾ നീണ്ട വിപുലമായ പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നത്.

സൗദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന് കീഴിൽ ഫിലിപ്പീൻസിൽ നിന്നുള്ള കുട്ടികൾക്കായി നടത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. പദ്ധതിയുടെ ചരിത്രത്തിലെ 72-ാമത്തെ വേർപിരിയൽ ശസ്ത്രക്രിയയാണിതെന്ന് ഡോ. അൽ റബീഹ വ്യക്തമാക്കി.

1990-ൽ സ്ഥാപിതമായ സൗദി കൺജോയിന്റ് ട്വിൻസ് പ്രോഗ്രാം  ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നുള്ള 158 സയാമീസ് ഇരട്ടകൾക്കാണ് കാരുണ്യഹസ്തവുമായി സൗജന്യ ചികിത്സയും പരിചരണവും നൽകിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366796/surgery-for-philippine-conjoined-twins-begins-in-riyadh)