---
title: "ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "Expatriate Malayali dies after collapsing in Dubai while playing shuttlecock"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366969/expatriate-malayali-dies-after-collapsing-in-dubai-while-playing-shuttlecock"
published_at: "2026-06-19T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35107660a8e_dead.jpg"
keywords: ["Expatriate", "Malayali", "Death", "shuttlecock", "Dubai"]
---

# ഷട്ടിൽ കളിക്കിടെ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **ദുബായ് : (https://gcc.truevisionnews.com/**) ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് ആണു മരിച്ചത്. ഇന്നലെ രാവിലെ ദുബായിലെ താമസസ്ഥലത്തിനു സമീപം സുഹൃത്തുക്കളുമൊത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

## Article Content

**ദുബായ് : (https://gcc.truevisionnews.com/**) ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ സാദിഖ് ആണു മരിച്ചത്. ഇന്നലെ രാവിലെ ദുബായിലെ താമസസ്ഥലത്തിനു സമീപം സുഹൃത്തുക്കളുമൊത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

മൃതദേഹം നാട്ടിലെത്തിച്ച ശേഷം തൃത്താല ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തും. പിതാവ്: പരേതനായ മുഹമ്മദ്കുട്ടി. മാതാവ്: സഫിയ. ഭാര്യ: ഫാത്തിമ. മക്കൾ: അഹിയാൻ, ഹാനിയ. സഹോദരങ്ങൾ: റമീസ, ഫായിസ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366969/expatriate-malayali-dies-after-collapsing-in-dubai-while-playing-shuttlecock)