---
title: "ഓടുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാൽ പണി കിട്ടും; മുന്നറിയിപ്പുമായി അബുദബി പൊലീസ്"
english_title: "Dumping Waste From Cars, Abu Dhabi Police Warning, Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367277/dumping-waste-from-cars-abu-dhabi-police-warning-abu-dhabi"
published_at: "2026-06-21T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3764bf4819e_Dumping_Waste_From_Cars.jpg"
keywords: ["Latest News", "Dumping Waste From Cars", "Abu Dhabi Police Warning", "Abu Dhabi"]
---

# ഓടുന്ന വാഹനങ്ങളിൽനിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാൽ പണി കിട്ടും; മുന്നറിയിപ്പുമായി അബുദബി പൊലീസ്

> **Lead Summary:** അബൂദബി: ഓടുന്ന വാഹനങ്ങളിൽനിന്ന് റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദബി പൊലീസ്.

## Article Content

അബൂദബി: ഓടുന്ന വാഹനങ്ങളിൽനിന്ന് റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദബി പൊലീസ്.

നിയമലംഘനം നടത്തുന്നവർക്ക് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇ. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരമാണ് ഈ ശിക്ഷാനടപടി.

സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധവല്‍ക്കരണ കാമ്പയിന്‍റെ ഭാഗമായി, വാഹനങ്ങളില്‍നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. മോണിറ്ററിങ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററുമായി സഹകരിച്ച് റോഡുകളിലെ അത്യാധുനിക നിരീക്ഷണ കാമറകള്‍ വഴിയാണ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്. റോഡുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതിനൊപ്പം നഗരത്തിന്‍റെ ഭംഗിയെയും പൊതുജനാരോഗ്യത്തെയും ബാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367277/dumping-waste-from-cars-abu-dhabi-police-warning-abu-dhabi)