---
title: "സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം"
english_title: "Saudi Weather, Strong Dust Storm Continues In Makkah And Madinah, Warning Alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367333/saudi-weather-strong-dust-storm-continues-in-makkah-and-madinah-warning-alert"
published_at: "2026-06-21T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a378ed565818_Saudi_Weather.jpg"
keywords: ["Latest News", "Saudi Weather", "Madinah", "Makkah", "Strong Dust Storm", "Warning Alert"]
---

# സൗദിയിൽ ശക്തമായ പൊടിക്കറ്റും കാറ്റും; തീർത്ഥാടകർക്കും ജനങ്ങൾക്കും കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

> **Lead Summary:** മ​ദീ​ന: മക്കയിലും മദീനയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ശക്തമായ പൊടിക്കറ്റ് വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

മ​ദീ​ന: മക്കയിലും മദീനയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ശക്തമായ പൊടിക്കറ്റ് വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇരു വിശുദ്ധ നഗരങ്ങളുടെയും തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം അന്തരീക്ഷത്തിൽ മണലും പൊടിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് കാഴ്‌ചപരിധി കുറച്ചേക്കാം. മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലായിരിക്കും ശക്തമായ കാറ്റിന്റെ സ്വാധീനം കൂടുതൽ പ്രകടമാകുകയെന്നും അധികൃതർ അറിയിച്ചു.

പൊ​ടി​ക്കാ​റ്റി​ന് പു​റ​മെ ജി​സാ​ൻ, അ​സീ​ർ, അ​ൽ ബ​ഹ എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്രം പ്ര​വ​ചി​ക്കു​ന്നു. ചെ​ങ്ക​ട​ലി​ൽ വ​ട​ക്ക​ൻ, മ​ധ്യ ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ നി​ന്ന് വ​ട​ക്കോ​ട്ട് ഉ​പ​രി​ത​ല കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ കാ​റ്റി​െൻറ വേ​ഗ​ത കു​റ​വാ​യി​രി​ക്കും. ഇ​വി​ടെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 32 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ് വീ​ശു​ക​യെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​െൻറ റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367333/saudi-weather-strong-dust-storm-continues-in-makkah-and-madinah-warning-alert)