---
title: "യു.എ.ഇയിൽ കടുത്ത വേനൽ തുടങ്ങി; ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി "
english_title: "The UAE recorded its highest temperature of the year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367340/the-uae-recorded-its-highest-temperature-of-the-year"
published_at: "2026-06-21T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a250924ef27d_un.jpg"
keywords: ["LATEST NEWS", "UAE", "highest temperature"]
---

# യു.എ.ഇയിൽ കടുത്ത വേനൽ തുടങ്ങി; ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി 

> **Lead Summary:** അബുദാബി: **[**യു.എ.ഇയിൽ ഔദ്യോഗികമായി വേനൽക്കാലത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. അൽ ഐൻ മേഖലയോട് ചേർന്നുള്ള സ്വൈഹാനിലാണ് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തിയത്. ഉച്ചയ്ക്ക് 12.45-നാണ് രാജ്യത്തെ ഞെട്ടിച്ച ഈ ഉയർന്ന ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

അബുദാബി: **[**യു.എ.ഇയിൽ ഔദ്യോഗികമായി വേനൽക്കാലത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. അൽ ഐൻ മേഖലയോട് ചേർന്നുള്ള സ്വൈഹാനിലാണ് താപനില 49.4 ഡിഗ്രി സെൽഷ്യസിലെത്തിയത്. ഉച്ചയ്ക്ക് 12.45-നാണ് രാജ്യത്തെ ഞെട്ടിച്ച ഈ ഉയർന്ന ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുൻപ് ഏപ്രിൽ 15-ന് ഉം അസിമുലിൽ 35°C-ഉം, ഏപ്രിൽ 21-ന് ഔതൈദിൽ 42.9°C-ഉം രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഉയർന്ന താപനിലകൾ.

രാജ്യത്ത് ഇന്ന് താപനില 24°C നും 46°C നും ഇടയിലായിരിക്കും.അബുദാബിയിൽ 42°C, ദുബായിൽ 43°C എന്നിങ്ങനെയായിരിക്കും ചൂട്. ഇന്ന് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യത അൽ ഐനിലാണ് (46°C).

**എന്തുകൊണ്ടാണ് ഇത്രയും കടുത്ത ചൂട്?**

പസഫിക് സമുദ്രത്തിലെ താപവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട 'എൽ നിനോ'  പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഇത്തവണത്തെ കടുത്ത വേനലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ എൽ നിനോ രൂപപ്പെടാൻ 80 ശതമാനവും, നവംബറോടെ അത് 90 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന  വ്യക്തമാക്കിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കടുത്ത ചൂടായിരിക്കുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367340/the-uae-recorded-its-highest-temperature-of-the-year)