---
title: "ഒമാനിൽ ശക്തമായ കാറ്റിന് സാധ്യത; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം"
english_title: "Strong winds likely in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367373/strong-winds-likely-in-oman"
published_at: "2026-06-21T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37af9a8f167_wind.jpg"
keywords: ["Latest News", "Strong Winds", "Oman"]
---

# ഒമാനിൽ ശക്തമായ കാറ്റിന് സാധ്യത; വിവിധ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദേശം

> **Lead Summary:** **മസ്കത്ത്: [** ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ബുറൈമി, സുനൈന, ദങ്ക്, ഇബ്രി, യാങ്കുൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മസ്കത്ത്: [** ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ ബുറൈമി, സുനൈന, ദങ്ക്, ഇബ്രി, യാങ്കുൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ തന്നെ അൽ ജാസിർ, ദുഖം, ജഅലാൻ ബനി ബു ഹസ്സൻ, ജഅലാൻ ബനി ബു അലി, മഹ്ഊത്, മസീറ എന്നിവിടങ്ങളിൽ അർധരാത്രി മുതൽ തന്നെ കാറ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ മിക്കയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും, ഉച്ചയ്ക്ക് ശേഷം അൽ ഹജർ പർവതനിരകളോട് ചേർന്ന പ്രദേശങ്ങളിൽ മേഘങ്ങൾക്കും, ദോഫാർ തീരത്ത് ചാറ്റൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

കൂടാതെ, രാത്രി വൈകിയും പുലർച്ചെയുമായി സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒമാൻ കടൽത്തീരത്തിന്റെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367373/strong-winds-likely-in-oman)