---
title: "ഉച്ചയ്ക്ക് ശേഷം കാറ്റും മൂടൽമഞ്ഞും; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ"
english_title: "Wind and fog in the afternoon; Authorities issue weather warning in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367380/wind-and-fog-in-the-afternoon-authorities-issue-weather-warning-in-oman"
published_at: "2026-06-21T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b2c4f15c4_oman.jpg"
keywords: ["Strong winds", "National Weather Service", "Oman"]
---

# ഉച്ചയ്ക്ക് ശേഷം കാറ്റും മൂടൽമഞ്ഞും; ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പുമായി അധികൃതർ

> **Lead Summary:** **മസ്കത്ത്: **ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

## Article Content

**മസ്കത്ത്: **ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അൽ ബുറൈമി, സുനൈന, ദങ്ക്, ഇബ്രി, യാങ്കുൽ എന്നീ പ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലാണ് മുന്നറിയിപ്പ്. നേരത്തെ അൽ ജാസിർ, ദുഖം, ജഅലാൻ ബനി ബു ഹസ്സൻ, ജഅലാൻ ബനി ബു അലി, മഹ്ഊത്, മസീറ എന്നീ പ്രദേശങ്ങളിൽ ഇന്ന് അർധരാത്രി മുതൽ തന്നെ ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ അൽ ഹജർ പർവതനിരകൾക്ക് സമീപം മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

ഇവിടെ ചാറ്റൽ മഴക്കും ചെറിയ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. രാത്രി വൈകിയും പുലർച്ചെയുമായി സൗത്ത് അൽ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലും ഒമാൻ കടൽത്തീരത്തിന്റെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367380/wind-and-fog-in-the-afternoon-authorities-issue-weather-warning-in-oman)