---
title: "ആമിറാത്തിൽ അലക്ഷ്യമായി ട്രക്കോടിച്ച് അപകടമുണ്ടാക്കി; പ്രവാസി ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ"
english_title: "Amerat truck accident, Expatriate driver arrested in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367389/amerat-truck-accident-expatriate-driver-arrested-in-oman-"
published_at: "2026-06-21T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37bba36a8b4_Amerat_truck_accident,_Expatriate_driver_arrested_in_Oman.jpg"
keywords: ["Latest News", "Amerat Truck Accident", "Arrested", "Oman"]
---

# ആമിറാത്തിൽ അലക്ഷ്യമായി ട്രക്കോടിച്ച് അപകടമുണ്ടാക്കി; പ്രവാസി ഡ്രൈവർ ഒമാനിൽ അറസ്റ്റിൽ

> **Lead Summary:** മസ്കത്ത്: ആമിറാത്തിൽ അലക്ഷ്യമായും അമിതവേഗതയിലും ട്രക്കോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരനായ പ്രതിയെ മസ്കത്ത് ഗവർണറേറ്റ് പൊലീസാണ് പിടികൂടിയത്.

## Article Content

മസ്കത്ത്: ആമിറാത്തിൽ അലക്ഷ്യമായും അമിതവേഗതയിലും ട്രക്കോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരനായ പ്രതിയെ മസ്കത്ത് ഗവർണറേറ്റ് പൊലീസാണ് പിടികൂടിയത്.

ആമിറാത്തിലെ തിരക്കേറിയ റൗണ്ട് എബൗട്ടിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി.

റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തും വിധമാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്. അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367389/amerat-truck-accident-expatriate-driver-arrested-in-oman-)