---
title: "വിമാനം കയറാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിയോഗം; അബൂദബി എയർപോർട്ടിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു"
english_title: "A Kasaragod native collapsed and died at Abu Dhabi Airport."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367552/a-kasaragod-native-collapsed-and-died-at-abu-dhabi-airport"
published_at: "2026-06-22T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e15e58882_DEAD.jpg"
keywords: ["Abu Dhabi Airport", "Kasaragod native", "Death"]
---

# വിമാനം കയറാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിയോഗം; അബൂദബി എയർപോർട്ടിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **അബൂദബി: **വിമാനം കയറാനിരിക്കെ കാസർകോട് സ്വദേശി അബൂദബി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫാണ് മരിച്ചത്.

## Article Content

**അബൂദബി: **വിമാനം കയറാനിരിക്കെ കാസർകോട് സ്വദേശി അബൂദബി എയർപോർട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ താമസിക്കുന്ന പാണത്തൂർ സ്വദേശി യൂസഫാണ് മരിച്ചത്.

സന്ദർശന വിസയിൽ അബൂദബിയിൽ എത്തി തിരിച്ചു നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ വിമാനം കയറാനിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ബേക്കൽ സ്വദേശിനി റംസീനയാണ് ഭാര്യ. മക്കൾ: ഇസ്തിഹാൻ, മിർസാന, ഫാത്തിമ, യാസീൻ, മുഷ്‌ഫിറ, മൂന്ന് മാസം പ്രായമുള്ള ഹൈറ സനിഷ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367552/a-kasaragod-native-collapsed-and-died-at-abu-dhabi-airport)