---
title: "കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Construction Worker Meets Tragic End After Falling into Lift Shaft, Kuwait City "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367561/construction-worker-meets-tragic-end-after-falling-into-lift-shaft-kuwait-city-"
published_at: "2026-06-22T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e6f1b9fe7_Construction_Worker_Meets_Tragic_End_After_Falling_into_Lift_Shaft,_Kuwait_City.jpg"
keywords: ["Latest News", "Construction Worker Accident", "Al Mutlaa", "Kuwait"]
---

# കുവൈത്തിൽ ലിഫ്റ്റ് കുഴിയിലേക്ക് വീണ് നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** കുവൈത്ത് സിറ്റി: അൽ മുത്ല മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കെട്ടിടത്തിൽ ഉയരത്തിൽ നിന്ന് ലിഫ്റ്റ് കുഴിയിലേക്ക് വീണാണ് അപടം. ഞായറാഴ്ച രാവിലെയാണ് സംഭവം.

## Article Content

കുവൈത്ത് സിറ്റി: അൽ മുത്ല മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കെട്ടിടത്തിൽ ഉയരത്തിൽ നിന്ന് ലിഫ്റ്റ് കുഴിയിലേക്ക് വീണാണ് അപടം. ഞായറാഴ്ച രാവിലെയാണ് സംഭവം.

സംഭവം അറിഞ്ഞ ഉടനെ മുത്‌ല സെൻട്രലിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ, രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. എന്നൽ ഇതിനിടയിൽ തൊഴിലാളി മരിച്ചിരുന്നു. രക്ഷാപ്രവർത്തക സംഘം മൃതദേഹം പുറത്തെടുത്ത് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. അപകടത്തിന്റെ യഥാർത്ഥ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367561/construction-worker-meets-tragic-end-after-falling-into-lift-shaft-kuwait-city-)