---
title: "മദീനയിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം"
english_title: "Severe heatwave warning in Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367597/severe-heatwave-warning-in-medina"
published_at: "2026-06-22T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37a40057d39_SUN.jpg"
keywords: ["LATEST NEWS", "TEMP", "CLIMATE", "MADINA"]
---

# മദീനയിൽ കടുത്ത ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം

> **Lead Summary:** മദീന:**[ **സൗദി അറേബ്യയിലെ മദീന മേഖലയിൽ വരും ദിവസങ്ങളിൽ ചൂട് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂൺ 24 ബുധനാഴ്ച വരെ താപനിലയിൽ വലിയ വർധനവുണ്ടാകും. മദീനയിലെ തീരപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ഉൾപ്പെടെ പലയിടങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

## Article Content

മദീന:**[ **സൗദി അറേബ്യയിലെ മദീന മേഖലയിൽ വരും ദിവസങ്ങളിൽ ചൂട് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂൺ 24 ബുധനാഴ്ച വരെ താപനിലയിൽ വലിയ വർധനവുണ്ടാകും. മദീനയിലെ തീരപ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ഉൾപ്പെടെ പലയിടങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

 സൗദിയുടെ കിഴക്കൻ പ്രവിശ്യയിലും മദീനയുടെ ചില ഭാഗങ്ങളിലും കടുത്ത ചൂടിനൊപ്പം ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. അന്തരീക്ഷം വരണ്ടതാകാനും പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് വീശാനും ഇടയുണ്ട്.

 പൊടിക്കാറ്റ് മൂലം റോഡുകളിൽ കാഴ്ചപരിധി  കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

വടക്കൻ അതിർത്തി പ്രവിശ്യകൾ, അൽ ജൗഫ്, തബൂക്ക്, മക്ക, റിയാദ് എന്നീ മേഖലകളിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കടുത്ത ചൂടിന് ആശ്വാസമായി മഴയെത്തിയേക്കും. മക്കയിലെ ഉയർന്ന പ്രദേശങ്ങളിലും ജിസാൻ, അസീർ, അൽ ബഹ എന്നീ മേഖലകളുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ സിവിൽ ഡിഫൻസും മറ്റ് അധികൃതരും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പ്രദേശവാസികൾ പൂർണ്ണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367597/severe-heatwave-warning-in-medina)