---
title: "ഒമാനിൽ പൊടിക്കാറ്റിനും ദൃശ്യപരത കുറയാനും സാധ്യത; യാത്രക്കാർക്കും തൊഴിലാളികൾക്കും ജാഗ്രതാനിർദ്ദേശം"
english_title: "Dust storms and reduced visibility likely in Oman;"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367624/dust-storms-and-reduced-visibility-likely-in-oman"
published_at: "2026-06-22T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390b6d43c85_wind.jpg"
keywords: ["Dust storm", "visibility", "Caution issued in Oman"]
---

# ഒമാനിൽ പൊടിക്കാറ്റിനും ദൃശ്യപരത കുറയാനും സാധ്യത; യാത്രക്കാർക്കും തൊഴിലാളികൾക്കും ജാഗ്രതാനിർദ്ദേശം

> **Lead Summary:** **മസ്‌കത്ത് : **ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഒമാന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വടക്കു-പടിഞ്ഞാറന്‍ ദിശയില്‍നിന്നുള്ള സജീവമായ കാറ്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടും.

## Article Content

**മസ്‌കത്ത് : **ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഒമാന്‍ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. വടക്കു-പടിഞ്ഞാറന്‍ ദിശയില്‍നിന്നുള്ള സജീവമായ കാറ്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടും.

തുറസായ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും മണല്‍ ഉയര്‍ന്നുവരുന്നതിനും സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്ര ചെയ്യുന്നവര്‍, വാഹനമോടിക്കുന്നവര്‍, പുറംതൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളും കടല്‍ യാത്രികരും ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകള്‍ പിന്തുടരണമെന്ന് നിര്‍ദേശിച്ചു. ചില തീരപ്രദേശങ്ങളില്‍ തിരമാലകളുടെ ഉയരം വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ അനാവശ്യമായി പൊടിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പ്രസ്ഥാവനയില്‍ അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367624/dust-storms-and-reduced-visibility-likely-in-oman)