---
title: "കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു "
english_title: "Elderly man from Kannur dies in Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367688/elderly-man-from-kannur-dies-in-mecca"
published_at: "2026-06-22T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a395505d316f_makka.jpg"
keywords: ["Latest News", "Gulf News", "Obituary", "Saudi Arabia"]
---

# കണ്ണൂർ സ്വദേശിയായ വയോധികൻ മക്കയിൽ മരിച്ചു 

> **Lead Summary:** **മക്ക: **ഹജ്ജ് കർമം നിർവഹിക്കാനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു . കണ്ണൂർ തളിപ്പറമ്പ് സ്വദേശി അസീസ് ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമങ്ങൾക്കായി എത്തിയത്.

## Article Content

**മക്ക: **ഹജ്ജ് കർമം നിർവഹിക്കാനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു . കണ്ണൂർ തളിപ്പറമ്പ് സ്വദേശി അസീസ് ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമങ്ങൾക്കായി എത്തിയത്.

ഹജ്ജ് ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം വിശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്​ച പുലർച്ചെയോടെ മക്കയിൽ വെച്ച് തന്നെ ഖബറടക്ക ചടങ്ങുകൾ നടത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367688/elderly-man-from-kannur-dies-in-mecca)