---
title: "മരണത്തിലും പിരിയാതെ ആൽബിനും ലിധിയയും; സൗദിയിൽ ജീവനൊടുക്കിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും"
english_title: "Bodies of Malayali couple who committed suicide in Saudi Arabia to be repatriated this week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367748/bodies-of-malayali-couple-who-committed-suicide-in-saudi-arabia-to-be-repatriated-this-week"
published_at: "2026-06-23T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a0aab974e9_cxzsdc.jpg"
keywords: ["latest news", "suicide", "Saudi Arabia", "Malayali couple"]
---

# മരണത്തിലും പിരിയാതെ ആൽബിനും ലിധിയയും; സൗദിയിൽ ജീവനൊടുക്കിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും

> **Lead Summary:** റിയാദ്: **[**സൗദിയിൽ ജീവനൊടുക്കിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ലിധിയ തോമസ് , റിയാദിൽ ഡ്രൈവറായിരുന്ന കോട്ടയം കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

## Article Content

റിയാദ്: **[**സൗദിയിൽ ജീവനൊടുക്കിയ മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും. റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ നഴ്സ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ലിധിയ തോമസ് , റിയാദിൽ ഡ്രൈവറായിരുന്ന കോട്ടയം കടയനിക്കാട് സ്വദേശി ആൽബിൻ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

കഴിഞ്ഞ മെയ് അഞ്ചിന് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന ലിധിയ മെയ് 20-നാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് ഭാര്യയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം, ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു. അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് ദമ്പതികളുടെ മരണം.

ആൽബിന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകും. ഇത് രാത്രിയോടെ നെടുമ്പാശ്ശേരിയിലെത്തിക്കും. ലിധിയയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയുള്ള സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയി വൈകീട്ടോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കും. നിലവിൽ ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകർ നേതൃത്വം നൽകി. ആറുവയസ്സുകാരിയായ ഒരു മകളുണ്ട് ഈ ദമ്പതികൾക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367748/bodies-of-malayali-couple-who-committed-suicide-in-saudi-arabia-to-be-repatriated-this-week)