---
title: "റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്"
english_title: "Ras Laffan accident: Indian Embassy in Doha expresses deep sorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367767/ras-laffan-accident-indian-embassy-in-doha-expresses-deep-sorrow"
published_at: "2026-06-23T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a199c316be_qtar.jpg"
keywords: ["Ras Laffan accident", "Indian Embassy", "Doha", "Helpline numbers"]
---

# റാസ് ലഫാൻ അപകടം: അഗാധ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി, ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്ത്

> **Lead Summary:** **ദോഹ :** കഴിഞ്ഞ ജൂൺ 21-ന് ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി.

## Article Content

**ദോഹ :** കഴിഞ്ഞ ജൂൺ 21-ന് ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ദോഹയിലെ ഇന്ത്യൻ എംബസി.

ഖത്തർ സർക്കാരിനും അവിടത്തെ ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹവും എംബസിയും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി എംബസി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കും എംബസിയുടെ +974 5564 7502, +974 5538 4683 എന്നീ ഫോണ്‍ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367767/ras-laffan-accident-indian-embassy-in-doha-expresses-deep-sorrow)