---
title: "തൊഴിലാളികളെ  ക്ഷീണിപ്പിക്കരുത് ...! ഒമാനിൽ ഉച്ചവിശ്രമ നിയമം; അനുമതിയില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്"
english_title: "Oman introduces lunch break law; strict warning against companies that employ workers without permission"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367995/oman-introduces-lunch-break-law-strict-warning-against-companies-that-employ-workers-without-permission"
published_at: "2026-06-24T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b7234d5d11_oman.jpg"
keywords: ["Oman's lunch break law", "strict warning"]
---

# തൊഴിലാളികളെ  ക്ഷീണിപ്പിക്കരുത് ...! ഒമാനിൽ ഉച്ചവിശ്രമ നിയമം; അനുമതിയില്ലാതെ ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

> **Lead Summary:** **മസ്‌കത്ത് : **ഒമാനിൽ കഠിനമായ വേനൽക്കാലത്ത് തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

## Article Content

**മസ്‌കത്ത് : **ഒമാനിൽ കഠിനമായ വേനൽക്കാലത്ത് തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

ചൂട് കൂടുന്ന കാലയളവില്‍ നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം പാലിക്കുന്നത് എല്ലാ തൊഴിലുടമകളുടെയും നിര്‍ബന്ധിത ഉത്തരവാദിത്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രവര്‍ത്തനത്തിന്റെ സ്വഭാവം കാരണം ഉച്ചവിശ്രമ സമയത്തും ജോലി തുടരേണ്ട സാഹചര്യമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക അനുമതി നേടേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367995/oman-introduces-lunch-break-law-strict-warning-against-companies-that-employ-workers-without-permission)