---
title: "അഴിമതി കണ്ടാൽ സഹൽ ആപ്പ് തുറക്കാം! രേഖകൾ സമർപ്പിക്കാനും പരാതിയുടെ പുരോഗതി അറിയാനും പുത്തൻ സംവിധാനവുമായി 'നസഹ'"
english_title: "Kuwait Anti-Corruption Authority, Nasah Service, Complaint via Sahel App"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368045/kuwait-anti-corruption-authority-nasah-service-complaint-via-sahel-app"
published_at: "2026-06-24T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b90daba44b_sahel.jpg"
keywords: ["Latest News", "Gulf News", "Kuwait", "Kuwait Anti-Corruption Authority", "Nasah Service", "Sahel App"]
---

# അഴിമതി കണ്ടാൽ സഹൽ ആപ്പ് തുറക്കാം! രേഖകൾ സമർപ്പിക്കാനും പരാതിയുടെ പുരോഗതി അറിയാനും പുത്തൻ സംവിധാനവുമായി 'നസഹ'

> **Lead Summary:** **കുവൈത്ത് സിറ്റി:** സഹൽ ആപ്പ് വഴി അഴിമതി സംബന്ധമായ പരാതികൾ നൽകാനുള്ള പുതിയ സേവനം ആരംഭിച്ചു. കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹയാണ് സേവനം പ്രഖ്യാപിച്ചത്.

## Article Content

**കുവൈത്ത് സിറ്റി:** സഹൽ ആപ്പ് വഴി അഴിമതി സംബന്ധമായ പരാതികൾ നൽകാനുള്ള പുതിയ സേവനം ആരംഭിച്ചു. കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹയാണ് സേവനം പ്രഖ്യാപിച്ചത്.

സംശയിക്കപ്പെടുന്ന അഴിമതി റിപ്പോർട്ട് ചെയ്യാനും, അധിക രേഖകൾ സമർപ്പിക്കാനും, പരാതിയുടെ നിലവാരം പരിശോധിക്കാനും ഇനി ആപ്പ് വഴി കഴിയും.

സുരക്ഷിതവും രഹസ്യവുമായ രീതിയിലാണ് റിപ്പോർട്ടുകൾ സ്വീകരിക്കുക. സുതാര്യത വർധിപ്പിക്കാനും അഴിമതി തടയാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഡിജിറ്റൽ സേവനം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368045/kuwait-anti-corruption-authority-nasah-service-complaint-via-sahel-app)