---
title: "അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്: യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം"
english_title: "Rain warning in Al Ain Passengers advised to be cautious"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368079/rain-warning-in-al-ain-passengers-advised-to-be-cautious"
published_at: "2026-06-24T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9fc1b36b10_rain_.jpg"
keywords: ["Latest News", "Rain warning", "Al Ain", "Dubai"]
---

# അല്‍ ഐനില്‍ മഴ മുന്നറിയിപ്പ്: യാത്രക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

> **Lead Summary:** ദുബൈ: യുഎഇയിലെ അല്‍ ഐന്‍ മേഖലയില്‍ വ്യാഴാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. നാളെയും മറ്റന്നാളും (ജൂണ്‍ 24, 25) അല്‍ ഐനില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടാനും, ഇടയ്ക്കിടെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

## Article Content

ദുബൈ: യുഎഇയിലെ അല്‍ ഐന്‍ മേഖലയില്‍ വ്യാഴാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി. നാളെയും മറ്റന്നാളും (ജൂണ്‍ 24, 25) അല്‍ ഐനില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടാനും, ഇടയ്ക്കിടെ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്.

**പ്രധാന കാലാവസ്ഥാ അപ്‌ഡേറ്റ്‌സ്:**

* കാലാവസ്ഥാ വ്യതിയാനം: മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നലിനോടനുബന്ധിച്ച് ശക്തമായ കാറ്റ് വീശാനും, ഇത് പൊടിപടലങ്ങള്‍ക്കും മണല്‍ക്കാറ്റിനും കാരണമാകാനും സാധ്യതയുള്ളതിനാല്‍ പെട്ടെന്ന് കാഴ്ച മങ്ങാന്‍ ഇടയുണ്ട്.

* യാത്രക്കാര്‍ക്കുള്ള നിര്‍ദേശം: കാഴ്ചാ പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വേഗപരിധി പാലിക്കാനും മഴവെള്ളം ഒഴുകിപ്പോകുന്ന താഴ്ന്ന പ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കി യാത്ര ചെയ്യാനും നിര്‍ദേശമുണ്ട്.

സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368079/rain-warning-in-al-ain-passengers-advised-to-be-cautious)