---
title: "ഇവി വിപ്ലവവുമായി ദുബായ്; 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ പിന്നിട്ടത് 31 കോടി കിലോമീറ്റർ"
english_title: "Dubai leads EV revolution; 310 million kilometers covered through 'Green Charger' project"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368102/dubai-leads-ev-revolution-310-million-kilometers-covered-through-green-charger-project"
published_at: "2026-06-24T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb218f0223_EV.jpg"
keywords: ["Dubai Electricity and Water Authority", "Green Charger", "Dubai"]
---

# ഇവി വിപ്ലവവുമായി ദുബായ്; 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ പിന്നിട്ടത് 31 കോടി കിലോമീറ്റർ

> **Lead Summary:** **ദുബായ്: **സുസ്ഥിര ഗതാഗത സംവിധാനത്തിലേക്ക് ചുവടുറപ്പിച്ച് ദുബായ്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നടപ്പിലാക്കി വരുന്ന 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ നഗരത്തിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**ദുബായ്: **സുസ്ഥിര ഗതാഗത സംവിധാനത്തിലേക്ക് ചുവടുറപ്പിച്ച് ദുബായ്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി നടപ്പിലാക്കി വരുന്ന 'ഗ്രീൻ ചാർജർ' പദ്ധതിയിലൂടെ നഗരത്തിൽ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2014-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 62,000 മെഗാവാട്ട് മണിക്കൂറിലേറെ വൈദ്യുതിയാണ് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി വിതരണം ചെയ്തത്. ഇത് ഉപയോഗിച്ച് ഇവി വാഹനങ്ങൾ 310 ദശലക്ഷത്തിലധികം കിലോമീറ്റർ ദൂരം സഞ്ചരിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ദുബായിയെ സ്മാർട്ടും സുസ്ഥിരവുമായ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് ഡേവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. നിലവിൽ ദുബായിൽ ആകെ 2,223 ഇവി ചാർജിങ് സ്റ്റേഷനുകളുണ്ട്.

ഡേവയുടെ ഗ്രീൻ ചാർജർ പദ്ധതിയിൽ റജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 23,600 ആയി ഉയർന്നു കഴിഞ്ഞു. അന്തരീക്ഷ മലിനീകരണവും കാർബൺ പുറന്തള്ളലും കുറയ്ക്കുക വഴി നഗരത്തിലെ ജീവിതനിലവാരം ഉയർത്താൻ ഈ പദ്ധതി ഏറെ സഹായിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368102/dubai-leads-ev-revolution-310-million-kilometers-covered-through-green-charger-project)