---
title: "ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം"
english_title: "sharjah extends public parking hours until midnight with new rules from july 1"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368127/sharjah-extends-public-parking-hours-until-midnight-with-new-rules-from-july-1"
published_at: "2026-06-24T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bc418ba080_parking_uae.jpg"
keywords: ["Latest News", "Public Parking", "Sharjah", "UAE"]
---

# ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

> **Lead Summary:** ഷാർജ: യുഎഇയിലെ ഷാർജയിൽ എല്ലായിടത്തും ജൂലൈ ഒന്ന് മുതൽ അർധരാത്രി 12 വരെ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. ഷാർജ എമിറേറ്റിലെ കൽബ, ദൈദ്, ഖൊർഫക്കാൻ മേഖലകളിലും ഇത് ബാധകമായിരിക്കും.

## Article Content

ഷാർജ: യുഎഇയിലെ ഷാർജയിൽ എല്ലായിടത്തും ജൂലൈ ഒന്ന് മുതൽ അർധരാത്രി 12 വരെ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. ഷാർജ എമിറേറ്റിലെ കൽബ, ദൈദ്, ഖൊർഫക്കാൻ മേഖലകളിലും ഇത് ബാധകമായിരിക്കും.

നേരത്തേ നീലബോർഡ് സ്ഥാപിച്ച് പ്രത്യേകം രേഖപ്പെടുത്തിയ സ്ഥലത്ത് മാത്രമാണ് രാവിലെ എട്ട് മുതൽ രാത്രി 12 വരെ പാർക്കിങ് ഫീസ് ഈടാക്കിയിരുന്നത്. മറ്റിടങ്ങളിൽ രാത്രി പത്ത് വരെയാണ് വാഹനം നിർത്തിയിടാൻ പണം നൽകേണ്ടതുണ്ടായിരുന്നത്.

എമിറേറ്റിലെ മുഴുവൻ സ്ഥലങ്ങളിലെയും പാർക്കിങ് ഫീസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പാർക്കിങ് ഫീസ് നൽകേണ്ട സമയം ദീർഘിപ്പിക്കുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. നിലവിലേത് പോലെ വെള്ളിയാഴ്ച പാർക്കിങ് സൗജന്യമായി തുടരും.

എന്നാൽ, അവധി ദിനങ്ങളിൽ പാർക്കിങ് ഫീസ് നൽകേണ്ട സ്ഥലങ്ങളിൽ പാർക്കിങ് സൗജന്യമായിരിക്കില്ല. സീസണൽ പാർക്കിങ് കാർഡിന്റെ സബ്‌സ്‌ക്രിപ്ഷൻ നിരക്കിൽ മാറ്റമുണ്ടാവില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368127/sharjah-extends-public-parking-hours-until-midnight-with-new-rules-from-july-1)