---
title: "ഷാർജയിൽ പാർക്കിങ് ഫീസ് സമയം നീട്ടി; ജൂലൈ ഒന്ന് മുതൽ രാത്രി 12 വരെ ഫീസ് നൽകണം"
english_title: "Parking fee hours in Sharjah  "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368129/parking-fee-hours-in-sharjah"
published_at: "2026-06-24T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bc701cc2d1_SHARJAH.jpg"
keywords: ["Latest News", "Sharjah", "Parking Fee"]
---

# ഷാർജയിൽ പാർക്കിങ് ഫീസ് സമയം നീട്ടി; ജൂലൈ ഒന്ന് മുതൽ രാത്രി 12 വരെ ഫീസ് നൽകണം

> **Lead Summary:** **ഷാർജ:[ **ഷാർജയിൽ പൊതു പാർക്കിങ് ഫീസ് ഈടാക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തുന്നു. ജൂലൈ ഒന്നുമുതൽ എമിറേറ്റിലെ എല്ലാ മേഖലകളിലും അർധരാത്രി 12 മണിവരെ പാർക്കിങ് ഫീസ് നൽകേണ്ടി വരും. കൽബ, ദൈദ്, ഖൊർഫക്കാൻ തുടങ്ങിയ പ്രദേശങ്ങൾക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

## Article Content

**ഷാർജ:[ **ഷാർജയിൽ പൊതു പാർക്കിങ് ഫീസ് ഈടാക്കുന്ന സമയക്രമത്തിൽ മാറ്റം വരുത്തുന്നു. ജൂലൈ ഒന്നുമുതൽ എമിറേറ്റിലെ എല്ലാ മേഖലകളിലും അർധരാത്രി 12 മണിവരെ പാർക്കിങ് ഫീസ് നൽകേണ്ടി വരും. കൽബ, ദൈദ്, ഖൊർഫക്കാൻ തുടങ്ങിയ പ്രദേശങ്ങൾക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.

നിലവിൽ ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമാണ് രാത്രി 12 വരെ ഫീസ് ഈടാക്കിയിരുന്നത്. മറ്റു പലയിടങ്ങളിലും രാത്രി 10 വരെയായിരുന്നു പാർക്കിങ് ഫീസ് നൽകേണ്ടിയിരുന്നത്. എന്നാൽ, എമിറേറ്റിലെ മുഴുവൻ സ്ഥലങ്ങളിലും പാർക്കിങ് ഫീസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം നടപ്പിലാക്കുന്നത്.

അതേസമയം, നിലവിലുള്ള ഇളവുകളിൽ മാറ്റമില്ല. വെള്ളിയാഴ്ചകളിൽ പാർക്കിങ് സൗജന്യമായി തുടരും. എന്നാൽ, ഫീസ് ഈടാക്കുന്ന മറ്റ് ദിവസങ്ങളിൽ (അവധി ദിവസങ്ങൾ ഉൾപ്പെടെ) പാർക്കിങ് സൗജന്യമായിരിക്കില്ലെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. സീസണൽ പാർക്കിങ് കാർഡ് ഉപയോഗിക്കുന്നവർക്ക് നിലവിലെ സബ്‌സ്‌ക്രിപ്ഷൻ നിരക്കിൽ മാറ്റമുണ്ടാകില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ വാഹന ഉടമകൾ സമയം പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368129/parking-fee-hours-in-sharjah)