---
title: "ബഹ്‌റൈനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; രണ്ട് വിദേശികൾ ജുഫൈറിൽ അറസ്റ്റിൽ"
english_title: "Drug trafficking gang, Arrested, Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368139/drug-trafficking-gang-arrested-manama"
published_at: "2026-06-24T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30c04ee3ebe_ARREST.jpg"
keywords: ["Latest News", "Bahrain", "Drug Bust", "Bahrain Police"]
---

# ബഹ്‌റൈനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ; രണ്ട് വിദേശികൾ ജുഫൈറിൽ അറസ്റ്റിൽ

> **Lead Summary:** മനാമ: ബഹ്‌റൈനിലെ ജുഫൈറിൽ നടത്തിയ സുരക്ഷാ ഓപ്പറേഷനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ രണ്ടുപേരെ അധികൃതർ പിടികൂടി. 37 വയസ്സുള്ള നൈജീരിയൻ പൗരനെയും 27 വയസ്സുള്ള ആഫ്രിക്കൻ വംശജനെയുമാണ് ജുഫൈറിലെ ഒരു കെട്ടിടത്തിൽ വെച്ച് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

## Article Content

മനാമ: ബഹ്‌റൈനിലെ ജുഫൈറിൽ നടത്തിയ സുരക്ഷാ ഓപ്പറേഷനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ രണ്ടുപേരെ അധികൃതർ പിടികൂടി. 37 വയസ്സുള്ള നൈജീരിയൻ പൗരനെയും 27 വയസ്സുള്ള ആഫ്രിക്കൻ വംശജനെയുമാണ് ജുഫൈറിലെ ഒരു കെട്ടിടത്തിൽ വെച്ച് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.

അറസ്റ്റ് വാറണ്ട് നടപ്പിലാക്കുന്നതിനിടെ കെട്ടിടത്തിന്റെ റിസപ്ഷൻ ഏരിയയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽ രണ്ടാമത്തെ ആൾ അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്നുകളും വിവിധ രാജ്യങ്ങളിലെ കറൻസികളും കണ്ടെടുത്തത്. ഒന്നാമത്തെ പ്രതിയുടെ കൈവശം മയക്കുമരുന്ന് വിറ്റുകിട്ടിയതെന്ന് സംശയിക്കുന്ന പണവും മൊബൈൽ ഫോണും ഉണ്ടായിരുന്നു. രണ്ടാമത്തെ പ്രതിയുടെ പക്കൽ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368139/drug-trafficking-gang-arrested-manama)