---
title: "രാജ്യം കനത്ത ചൂടിലേക്ക്; കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില 55 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്"
english_title: "Kuwait Weather Update, Kuwait Summer Temperature, Civil Defense Warning Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368141/kuwait-weather-update-kuwait-summer-temperature-civil-defense-warning-kuwait"
published_at: "2026-06-24T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bd234dee8a_Summer_Temperature.jpg"
keywords: ["Latest News", "Kuwait", "Kuwait Weather", "Civil Defense Kuwait"]
---

# രാജ്യം കനത്ത ചൂടിലേക്ക്; കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില 55 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

> **Lead Summary:** കുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടിലേക്ക്. വരും ദിവസങ്ങളിൽ താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകു​മെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില 47ഡിഗ്രി സെൽഷ്യസ് മുതൽ 55ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന മർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

## Article Content

കുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടിലേക്ക്. വരും ദിവസങ്ങളിൽ താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകു​മെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില 47ഡിഗ്രി സെൽഷ്യസ് മുതൽ 55ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന മർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

വാഹനങ്ങളിൽ മർദ്ദം കൂടിയ വസ്തുക്കൾ, ബാറ്ററികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ സൂക്ഷിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ധന ടാങ്ക് പൂർണ്ണമായി നിറക്കുന്നത് ഒഴിവാക്കാനും ദീർഘയാത്രകൾ പരിമിതപ്പെടുത്താനും അധികൃതർ ആവശ്യപ്പെട്ടു. ആവശ്യമായ വെള്ളം കുടിക്കാനും, രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ വരെ സൂര്യപ്രകാശം ഒഴിവാക്കാനും അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്. ഭൂമി ചൂടുപിടിക്കുന്നതിനാൽ തേളുകളും പാമ്പുകളും താമസ കേന്ദ്രങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368141/kuwait-weather-update-kuwait-summer-temperature-civil-defense-warning-kuwait)