---
title: "62 ദിവസത്തെ കാത്തിരിപ്പ് വിഫലം; മസ്‌കത്തില്‍ കാണാതായ മലയാളി യുവാവ്  മരിച്ചതായി സ്ഥിരീകരിച്ചു"
english_title: "Kollam native who went missing in Muscat confirmed dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368201/kollam-native-who-went-missing-in-muscat-confirmed-dead-"
published_at: "2026-06-25T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c9c30c1a48_dead.jpg"
keywords: ["Kollam native", "Muscat", "Death", "Missingcase"]
---

# 62 ദിവസത്തെ കാത്തിരിപ്പ് വിഫലം; മസ്‌കത്തില്‍ കാണാതായ മലയാളി യുവാവ്  മരിച്ചതായി സ്ഥിരീകരിച്ചു

> **Lead Summary:** **മസ്‌കത്ത് : **രമസ്‌കത്തിൽ രണ്ട് മാസമായി കാണാതായ കൊല്ലം അഞ്ചൽ സ്വദേശി അനസ് നാസർ മരിച്ചതായി സ്ഥിരീകരിച്ചു. ഏപ്രിൽ 23 മുതൽ യുവാവിനെ കാണാതായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമാണ് ഒമാൻ പോലീസ് തിരിച്ചറിഞ്ഞത്.

## Article Content

**മസ്‌കത്ത് : **രമസ്‌കത്തിൽ രണ്ട് മാസമായി കാണാതായ കൊല്ലം അഞ്ചൽ സ്വദേശി അനസ് നാസർ മരിച്ചതായി സ്ഥിരീകരിച്ചു. ഏപ്രിൽ 23 മുതൽ യുവാവിനെ കാണാതായിരുന്നു. അസൈബയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.എൻ.എ പരിശോധനയ്ക്ക് ശേഷമാണ് ഒമാൻ പോലീസ് തിരിച്ചറിഞ്ഞത്.

വാദി കബീറിലെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അനസ് ജ്യേഷ്ഠന്റെ വിവാഹത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങാനായി കമ്പനിയില്‍നിന്ന് ലീവെടുത്തിരുന്നു. മബേല സനായയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ഐമന്‍ഷായുടെ അടുക്കലെത്തുകയും ഏപ്രില്‍ 22ന് അനസിനെ മസ്‌കത്ത് വിമാനത്താവളത്തില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തതായാണ് വിവരം.

പിറ്റേന്ന് നാട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ഏപ്രില്‍ 23ന് അനസിന്റെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം, ജനിതക പരിശോധന വഴി അനസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368201/kollam-native-who-went-missing-in-muscat-confirmed-dead-)