---
title: "അയൽരാജ്യങ്ങൾ ഇരുട്ടിലാകുമ്പോൾ ദുബായ് പ്രകാശിക്കുന്നു; ദീവയുടെ സ്മാർട്ട് കരുത്തിൽ വൻ കുതിപ്പ്"
english_title: "  a massive surge driven by DEWA's smart capabilities."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368321/a-massive-surge-driven-by-dewas-smart-capabilities"
published_at: "2026-06-25T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce6326034b_DUBAI.jpg"
keywords: ["Dubai", "Electricity-Water Service", "Deewa"]
---

# അയൽരാജ്യങ്ങൾ ഇരുട്ടിലാകുമ്പോൾ ദുബായ് പ്രകാശിക്കുന്നു; ദീവയുടെ സ്മാർട്ട് കരുത്തിൽ വൻ കുതിപ്പ്

> **Lead Summary:** **ദുബായ് : **പ്രാദേശിക സംഘർഷങ്ങളും വെല്ലുവിളികളും അയൽരാജ്യങ്ങളുടെ ഊർജ വിതരണത്തെ ബാധിച്ചപ്പോഴും, തടസ്സമില്ലാത്ത വൈദ്യുതി-ജല സേവനങ്ങളുമായി ദുബായ് മാതൃകയാകുന്നു.

## Article Content

**ദുബായ് : **പ്രാദേശിക സംഘർഷങ്ങളും വെല്ലുവിളികളും അയൽരാജ്യങ്ങളുടെ ഊർജ വിതരണത്തെ ബാധിച്ചപ്പോഴും, തടസ്സമില്ലാത്ത വൈദ്യുതി-ജല സേവനങ്ങളുമായി ദുബായ് മാതൃകയാകുന്നു.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും സ്മാർട്ട് ഗ്രിഡുകളിലും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) നടപ്പിലാക്കിയ മുൻകരുതൽ നടപടികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈദ്യുതി ശൃംഖലകളിലൊന്നാണു ദുബായിലേത്. വർഷത്തിൽ ശരാശരി ഒരു മിനിറ്റിൽ താഴെ സമയം മാത്രമാണു വൈദ്യുതി തടസ്സം അനുഭവപ്പെടുന്നത്. ‌2017 മുതൽ തന്നെ എഐ ഉപയോഗിച്ചു പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്തതാണു ദുബായുടെ വിജയം. തകരാറുകൾ സംഭവിക്കുന്നതിനു മുൻപേ പരിഹരിക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നു.

സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗത്തെത്തന്നെ സജ്ജമാക്കിയിട്ടുണ്ട്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക് വഴിയുള്ള ഊർജ ഉൽപാദനം വർധിപ്പിക്കുന്നു.

2030ൽ ഇതിന്റെ ശേഷി 5,000 മെഗാവാട്ടായി ഉയർത്താനാണു ലക്ഷ്യമിടുന്നത്. കൂടാതെ, ഹൈഡ്രജൻ ഊർജത്തിലും വൻ നിക്ഷേപമാണു ദുബായ് നടത്തുന്നത്. 98 ശതമാനത്തിലധികം ഉപഭോക്തൃ സംതൃപ്തി റേറ്റിങ് ദീവയ്ക്കുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368321/a-massive-surge-driven-by-dewas-smart-capabilities)