---
title: "ഒമാനിലെ വടക്കൻ ബാത്തിനയിൽ ബസ് മറിഞ്ഞ് അപകടം, 18 പേർക്ക് പരിക്ക്"
english_title: "Oman Bus Accident, 18 people injured, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368353/bus-overturns-in-oman-18-people-injured-oman-new"
published_at: "2026-06-25T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cf94d78e72_Bus_overturns_in_Oman,_18_people_injured,_Oman.jpg"
keywords: ["Latest News", "Oman", "Bus Accident", "Gulf News"]
---

# ഒമാനിലെ വടക്കൻ ബാത്തിനയിൽ ബസ് മറിഞ്ഞ് അപകടം, 18 പേർക്ക് പരിക്ക്

> **Lead Summary:** മസ്കത്ത്: ഒമാനിലെ വടക്കൻ ബാത്തിന പ്രവിശ്യയിലുണ്ടായ ബസ് അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. സുഹാർ ഫലജ് അൽ ഖബൈലിൽ വെച്ചാണ് യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

## Article Content

മസ്കത്ത്: ഒമാനിലെ വടക്കൻ ബാത്തിന പ്രവിശ്യയിലുണ്ടായ ബസ് അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. സുഹാർ ഫലജ് അൽ ഖബൈലിൽ വെച്ചാണ് യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

അപകടവിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘവും ഉടനടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പരിക്കേറ്റവർക്ക് സംഭവസ്ഥലത്തുനിന്ന് തന്നെ ആവശ്യമായ അടിയന്തിര വൈദ്യസഹായം നൽകിയ ശേഷം കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368353/bus-overturns-in-oman-18-people-injured-oman-new)