---
title: "ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു പതിച്ചു, ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം"
english_title: "Attack on ship off the coast of Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368438/attack-on-ship-off-the-coast-of-oman"
published_at: "2026-06-25T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d5e3fc7a96_Oman_ship_attack.jpg"
keywords: ["Latest News", "Attack", "Oman", "Cargo Ship"]
---

# ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു പതിച്ചു, ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം

> **Lead Summary:** ഒമാൻ : ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം.കാർഗോ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്.

## Article Content

ഒമാൻ : ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം.കാർഗോ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ അമേരിക്ക ധാരണയ്ക്ക് ശേഷം ആദ്യമായാണ് ആക്രമണമുണ്ടാവുന്നത്. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് എതിരെയാണ് ആക്രമണമുണ്ടായത്.

ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് കേന്ദ്രം വിശദമാക്കുന്നത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ കപ്പലിന്റെ ബ്രിഡ്ജ് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് അനദൊലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ഒരു ചരക്കുകപ്പലിന്റെ വലതുഭാഗത്ത് അജ്ഞാത വസ്തു വന്ന് പതിക്കുകയായിരുന്നുവെന്നും ഇത് കപ്പലിന്റെ നിയന്ത്രണ കേന്ദ്രമായ ബ്രിഡ്ജിന് നാശനഷ്ടമുണ്ടാക്കിയെന്നും ഏജൻസി വ്യക്തമാക്കുന്നത്.

ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വിശദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368438/attack-on-ship-off-the-coast-of-oman)