---
title: "മത്ര തീരത്ത് ഉരു മുങ്ങി; നാല് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി"
english_title: "Boat capsizes off Matra coast Coast Guard rescues four crew members"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368533/boat-capsizes-off-matra-coast-coast-guard-rescues-four-crew-members"
published_at: "2026-06-26T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e2598106d4_OMAN_COAST.jpg"
keywords: ["Latest News", "Coast Guard", "Oman Police", "Accident"]
---

# മത്ര തീരത്ത് ഉരു മുങ്ങി; നാല് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

> **Lead Summary:** മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മത്ര തീരത്ത് ഉരു അപകടത്തിൽപെട്ടു. മുങ്ങിത്തുടങ്ങിയ ഉരുവിൽനിന്ന് നാല് ജീവനക്കാരെ റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് രക്ഷപ്പെടുത്തി.

## Article Content

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മത്ര തീരത്ത് ഉരു അപകടത്തിൽപെട്ടു. മുങ്ങിത്തുടങ്ങിയ ഉരുവിൽനിന്ന് നാല് ജീവനക്കാരെ റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് രക്ഷപ്പെടുത്തി.

ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന ഉരുവിൽ വെള്ളം കയറുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ അടിയന്തിര രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് സംഘം കരക്കെത്തിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരുടെയും സുരക്ഷ ഉറപ്പാക്കിയതായി ആർ.ഒ.പി അറിയിച്ചു.

.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368533/boat-capsizes-off-matra-coast-coast-guard-rescues-four-crew-members)